ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ്: വിഎസിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജികള്‍ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ്: വിഎസിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജികള്‍ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയും ഇതിനെതിരായ വിഎസിന്റെ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്.

കേസില്‍ വിഎസിന്റെ വാദം കൂടി വിചാരണ കോടതി കേള്‍ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വിഎസിന്റെ അഭിഭാഷകര്‍  കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹര്‍ജി സുപ്രീംകോടതി കൂടി തള്ളിയതിന് ശേഷം ആദ്യമായാണ് കീഴ്‌ക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുന്നത്.

മുന്‍ ഡിജിപി ജേക്ക്ബ് പുന്നൂസില്‍ നിന്ന് വിശദീകരണം തേടണമെന്നും വിഎസ് നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Read More >>