ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: വിഎസ്

വിഎസ്സിന്റെ രാഷ്ട്രീയ പകപോക്കലിനായി ചെലവഴിക്കാന്‍ സമയമില്ലെന്നും കോടതിക്ക് തീര്‍പ്പാക്കാന്‍ മറ്റു പല പ്രധാന കാര്യങ്ങളുണ്ടെന്നും പറഞ്ഞായിരുന്നു ഹര്‍ജി തള്ളിയത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: വിഎസ്

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്ന സിപിഐ(എം) നേതാവ് വിഎസ് അച്യുതാനന്ദന്‍. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് വിഎസ് പറഞ്ഞു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ പോയതെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വിഎസിന്റെ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ നിര്‍ദ്ദേശിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

വിഎസ്സിന്റെ രാഷ്ട്രീയ പകപോക്കലിനായി ചെലവഴിക്കാന്‍ സമയമില്ലെന്നും കോടതിക്ക് തീര്‍പ്പാക്കാന്‍ മറ്റു പല പ്രധാന കാര്യങ്ങളുണ്ടെന്നും പറഞ്ഞായിരുന്നു ഹര്‍ജി തള്ളിയത്.

വിഎസ്സിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.വേണുഗോപാലാണ് ഹാജരായത്.

പ്രതികള്‍ വന്‍ സ്വാധീനമുള്ളവരാണെന്നും മുഖ്യമന്ത്രിയുടെ നിയമോപദേശകനായ എം.കെ ദാമോദരന്‍ കേസ് അട്ടിമറിക്കുവാന്‍ ശ്രമിച്ചു എന്നുമായിരുന്നു വിഎസിന്റെ വാദം.