ഐസ്‌ക്രീം കേസ് നിലപാട് മാറ്റം; സർക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ(എം) ജില്ലാസെക്രട്ടേറിയേറ്റ് അംഗം

സുപ്രിം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കുഞ്ഞിക്കണ്ണൻ ആവശ്യപ്പെട്ടു. പണവും അധികാരവും കശക്കിയെറിയുന്ന ഇരകള്‍ക്കൊപ്പമാകണം സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീം കേസ് നിലപാട് മാറ്റം; സർക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ(എം) ജില്ലാസെക്രട്ടേറിയേറ്റ് അംഗം

ഐസ്‌ക്രീം കേസില്‍ വിഎസിന്റെ ഹര്‍ജിയിന്‍മേല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാടിനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ(എം) ജില്ലാസെക്രട്ടേറിയേറ്റ് അംഗം. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയിന്‍മേല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രസ്തുത നിലപാടിനെതിരെ സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെടി കുഞ്ഞിക്കണ്ണനാണ് പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്.
സുപ്രിം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കുഞ്ഞിക്കണ്ണന ആവശ്യപ്പെട്ടു. പണവും അധികാരവും കശക്കിയെറിയുന്ന ഇരകള്‍ക്കൊപ്പമാകണം സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഹര്‍ജി വിധിപറയാനായി സുപ്രിം കോടതി പരിഗണിച്ചപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ഇടതുപക്ഷ കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നിലപാട് വിഎസിന് എതിരായതാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഹര്‍ജിക്കാരന് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി പറഞ്ഞു.

Read More >>