ഷൊർണൂരിലെ മനുഷ്യക്കടത്ത് : വനിതാ ഏജന്റ് പിടിയിൽ

സ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിനി സുചിത സിങ്ങ് ( 35) ആണ് പിടിയിലായത്. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. കസ്റ്റഡിയിലുള്ള സ്ത്രീകള്‍ കഴിഞ്ഞിരുന്ന മുട്ടികുളങ്ങര മഹിളാ മന്ദിരത്തിലാണ് ഇവരും കഴിഞ്ഞിരുന്നത്. പെണ്‍കുട്ടികളുടെ മൊഴിയില്‍ നിന്ന് ഇവരും ഏജന്റാണെന്ന് മനസിലായതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തിന്റെ സൂത്രധാരനും മുഖ്യ ഏജന്റുമെന്നു കരുതുന്ന ഝാര്‍ഖണ്ഡ് സ്വദേശിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല.

ഷൊർണൂരിലെ മനുഷ്യക്കടത്ത് : വനിതാ ഏജന്റ് പിടിയിൽ

പാലക്കാട്: ഷൊര്‍ണൂരില്‍ റെയില്‍വേ സുരക്ഷാ സേനയുടെ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളെ കടത്തി കൊണ്ടു വന്ന സംഭവത്തില്‍ ഒരു ഏജന്റിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കൊപ്പം  ഉണ്ടായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിനി സുചിത സിങ്ങ് ( 35) ആണ് പിടിയിലായത്. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. കസ്റ്റഡിയിലുള്ള സ്ത്രീകള്‍ കഴിഞ്ഞിരുന്ന മുട്ടികുളങ്ങര മഹിളാ മന്ദിരത്തിലാണ് ഇവരും കഴിഞ്ഞിരുന്നത്. പെണ്‍കുട്ടികളുടെ മൊഴിയില്‍ നിന്ന് ഇവരും ഏജന്റാണെന്ന് മനസിലായതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തിന്റെ സൂത്രധാരനും മുഖ്യ ഏജന്റുമെന്നു കരുതുന്ന ഝാര്‍ഖണ്ഡ് സ്വദേശിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല.


പെണ്‍കുട്ടികളേയും സ്ത്രീകളേയും ഷൊര്‍ണൂരില്‍ റെയില്‍വേ സുരക്ഷ സേന കസ്റ്റഡിയിലെടുക്കുമ്പോള്‍ അതെ ട്രെയിനിലെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ ഇയാള്‍ യാത്രക്കാരനായി ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ ഝാര്‍ഖണ്ഡില്‍ ഉണ്ടെന്ന് പോലിസിന് വിവരം കിട്ടിയിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ അന്വേഷണം ഝാര്‍ഖണ്ഡിലേക്ക് വ്യാപിപ്പിച്ച് പോലീസ് ഇയാളെ പിടികൂടാന്‍ ഝാര്‍ഖണ്ഡിലെ പഞ്ചായത്ത് മുഖ്യന്‍മാരുടെ സഹായം തേടിയിട്ടുണ്ട്.

അതേ സമയം പീഡനത്തിന് ഇരയായ ആറ് പെണ്‍കുട്ടികളുടെ മൊഴി ജില്ലാ കോടതി മുമ്പാകെ രേഖപ്പെടുത്താന്‍ റെയില്‍വേ പോലീസ് നടപടി തുടങ്ങി. ഇതിനായി ഷൊര്‍ണൂര്‍ റെയില്‍വേ ഡി വൈ എസ് പി , കെ സെയ്താലി ഇന്ന് പാലക്കാട് ജില്ലാ പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ അപേക്ഷ നല്‍കും. കുട്ടികളുടെ മൊഴി 164 ാം വകുപ്പ് പ്രകാരമാണ് രേഖപ്പെടുത്തുക. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള പോക്സോ നിയമപ്രകാരം കുറ്റക്യത്യം സെഷന്‍സ് കോടതിയില്‍ വിചാരണ ചെയ്യപ്പെടേണ്ടതിനാലാണ് ഇതു ചെയ്യുന്നത്.

ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ്സില്‍ രേഖകളില്ലതെ കടത്തി കൊണ്ടു വരികയായിരുന്ന 36 പേരെ കഴിഞ്ഞ ജൂണ്‍ 29 നാണ് റെയില്‍വേ സുരക്ഷ സേന കസ്റ്റഡിയിലെടുത്തത്. ഇതില്‍ 15 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും 16 പേര്‍  മുതിര്‍ന്ന സ്ത്രീകളുമാണ് ഇതില്‍ ഒഡീഷയില്‍ നിന്നുള്ള ഏഴംഗ സംഘത്തില്‍ പെട്ട ആറു പെണ്‍കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായതായി നേരത്തെ കണ്ടെത്തിയിരുന്നു . പിന്നീട് ഝാര്‍ഖണ്ഡില്‍ നിന്നുള്ള സംഘത്തില്‍ പെട്ട ഒന്‍പത് പെണ്‍കുട്ടികളേയും ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളേയും  വൈദ്യ പരിശോധനക്ക് വിധേയമാക്കി . എന്നാല്‍ പെണ്‍കുട്ടികളുടെ അനുവാദം ലഭിക്കാത്തതിനാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല   . സംഘത്തിലുണ്ടായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ അഞ്ചു പുരുഷന്‍മാരെ റെയില്‍വേ പൊലിസ് അറസ്റ്റു ചെയ്തു .ബാലനീതി നിയമം, മനഷ്യകടത്ത് നിരോധന നി യമമനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത് .ഇവര്‍ ജയിലിലാണ്. എന്നാല്‍ ജയിലില്‍ കഴിയുന്ന അഞ്ചു പുരുഷന്‍മാര്‍ തങ്ങളുടെ ബന്ധുക്കളാണ് എന്നാണ് സംഘത്തിലെ സ്ത്രീകള്‍ മൊഴി നല്‍കിയിട്ടുള്ളത്. സംഘത്തിലെ ഒരു സ്ത്രീയുടെ ഭര്‍ത്താവും മകനും ജയിലില്‍ ഉള്ളതായി സ്ത്രീകള്‍ പറയുന്നുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഇത്രയധികം സ്ത്രീകളെ മനുഷ്യകടത്തായി എത്തിച്ചത് ആദ്യ സംഭവമാണെന്ന് കേസ് അന്വേഷിക്കുന്ന റെയില്‍വേ പൊലിസ് പറഞ്ഞു .പെണ്‍കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വരാന്‍ വേണ്ടി പ്രേരണ നല്‍കിയും സഹായങ്ങള്‍ നല്‍കിയും പ്രവര്‍ത്തിച്ച ഒരു സംഘം പെണ്‍കുട്ടികളെ കൊണ്ടു വന്ന സംസ്ഥാനങ്ങളിലും കേരളത്തിലും ഉള്ളതായി സൂചന കിട്ടിയിട്ടുണ്ട് . ഇവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .എറണാകുളത്തെ ചെമ്മീന്‍ ഫാക്ടറിയിലേക്ക് ജോലിക്കായാണ് ഇതര  സംസ്ഥാനക്കാരെ കൊണ്ടു വന്നതെന്നാണ് വിവരം

Read More >>