ഒഡിഷയില്‍ നിന്ന് അനധികൃതമായി കേരളത്തിലെത്തിച്ച പെണ്‍കുട്ടികളെ തിരിച്ചയക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ശിശു ക്ഷേമ സമിതി

രക്ഷിതാക്കള്‍ കേരളത്തിലെത്തി പെണ്‍കുട്ടികളെ തിരികെ ഒഡിഷയിലേക്ക് കൊണ്ടു പോകാന്‍ അനുമതി വാങ്ങി എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും കേസിന്റെ തുടര്‍ നടപടി പൂര്‍ത്തിയാക്കാതെ ഇവരെ തിരിച്ചയയ്ക്കാന്‍ കഴിയില്ലെന്നും ഫാ.ജോസഫ് പോള്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

ഒഡിഷയില്‍ നിന്ന് അനധികൃതമായി കേരളത്തിലെത്തിച്ച പെണ്‍കുട്ടികളെ തിരിച്ചയക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ശിശു ക്ഷേമ സമിതി

പാലക്കാട്: ഒഡിഷയില്‍ നിന്ന് അനധികൃതമായി കേരളത്തിലെത്തിയ പെണ്‍കുട്ടികളെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് ശിശു ക്ഷേമ സമിതി ചെയര്‍മാന്‍ ഫാ. ജോസഫ് പോള്‍. രക്ഷിതാക്കള്‍ കേരളത്തിലെത്തി പെണ്‍കുട്ടികളെ തിരികെ ഒഡിഷയിലേക്ക് കൊണ്ടു പോകാന്‍ അനുമതി വാങ്ങി എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും കേസിന്റെ തുടര്‍ നടപടി പൂര്‍ത്തിയാക്കാതെ ഇവരെ തിരിച്ചയയ്ക്കാന്‍ കഴിയില്ലെന്നും ഫാ.ജോസഫ് പോള്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ്സില്‍ രേഖകളില്ലതെ കടത്തി കൊണ്ടു വരികയായിരുന്ന 36 പേരെ കഴിഞ്ഞ ജൂണ്‍ 29 നാണ് റെയില്‍വേ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. ഇതില്‍ 15 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും 16 പേര്‍  മുതിര്‍ന്ന സ്ത്രീകളുമാണ്.  ഇതില്‍ ഒഡീഷയില്‍ നിന്നുള്ള ഏഴംഗ സംഘത്തില്‍ പെട്ട ആറു പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു. പിന്നീട് ഝാര്‍ഖണ്ഡില്‍ നിന്നുള്ള സംഘത്തില്‍ പെട്ട ഒന്‍പത് പെണ്‍കുട്ടികളേയും ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളേയും  വൈദ്യ പരിശോധനക്ക് വിധേയമാക്കി . എന്നാല്‍ പെണ്‍കുട്ടികളുടെ അനുവാദം ലഭിക്കാത്തതിനാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല   .

സംഘത്തിലുണ്ടായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ അഞ്ചു പുരുഷന്‍മാരെ റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു .ബാലനീതി നിയമം, മനഷ്യകടത്ത് നിരോധന നിയമമനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത് . ഇവര്‍ ജയിലിലാണ്. ഏജന്റായ സുചിത സിങ് ( 35 ) എന്ന സ്ത്രീയേയും റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ സൂത്രധാരനും പെണ്‍കുട്ടികള്‍ പിടിയിലാവുന്ന സമയത്ത് ആ ട്രെയിനിലെ മറ്റൊരു കംപാർട്മെന്റില്‍
യാത്ര ചെയ്യുകയും ചെയ്തിരുന്ന മുഖ്യ ഏജന്‍ിനെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഝര്‍ഖണ്ഡില്‍ ഉണ്ടെന്ന വിവരം കിട്ടിയതിനാല്‍ അന്വേഷണം ഝാര്‍ഖണ്ഡിലേക്ക് വ്യാപിച്ചിട്ടുണ്ട്.