കൃഷി മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തില്‍ ഹോർട്ടികോർപ്പ് എം.ഡിയുടെ സ്ഥാനം തെറിച്ചു

ഇന്ന് രാവിലെ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ ആനയറ ചന്തയിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിൽ, സർക്കാർ നിയന്ത്രിത മൊത്തവ്യാപാര കേന്ദ്രത്തിൽ കണ്ടെത്തിയ ക്രമക്കേടുകളെ തുടർന്നാണ് കൃഷി വകുപ്പിലെ ഈ ദ്രുത സ്ഥാനചലനം. ഹോർട്ടിക്കോർപ്പ് റീജിയണൽ മാനേജറിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കൃഷി മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തില്‍ ഹോർട്ടികോർപ്പ് എം.ഡിയുടെ സ്ഥാനം തെറിച്ചു

ഹോർട്ടികോർപ്പ് എം.ഡി സുരേഷ് കുമാറിനെ തൽസ്ഥാനത്തു നിന്നും സസ്പെന്‍ഡ് ചെയ്തു കൃഷിവകുപ്പ്  ഉത്തരവ്. കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ ആനയറ ചന്തയിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിൽ, സർക്കാർ നിയന്ത്രിത മൊത്തവ്യാപാര കേന്ദ്രത്തിൽ കണ്ടെത്തിയ ക്രമക്കേടുകളെ തുടർന്നാണ് കൃഷി വകുപ്പിലെ ഈ ദ്രുത സ്ഥാനചലനം. ഹോർട്ടിക്കോർപ്പ് റീജിയണൽ മാനേജറിനെയും  സസ്പെൻഡ് ചെയ്തിട്ടുണ്ട്.


കേരളത്തിലെ കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാതെ തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി ഇറക്കുമതി ചെയ്ത് കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നേരിട്ട് ഇടപെട്ടത്. ഇതിന്റെ ഭാഗമായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പരിശോധനയ്ക്കായി പുലര്‍ച്ചെ തന്നെ മാര്‍ക്കറ്റില്‍ എത്തുകയായിരുന്നു. കൃഷി സെക്രട്ടറി രാജു നാരായണ സ്വാമിയും മറ്റ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പരിശോധനയില്‍ വന്‍ ക്രമക്കേടാണ് കണ്ടെത്തിയതെന്നു പറഞ്ഞ മന്ത്രി, തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സൂചിപ്പിച്ചിരുന്നു.