'കബാലി'യുടെ റിലീസ് ദിനം ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് 'ഫൈന്‍ഡ്അസ്'

ആദ്യ ദിനം സിനിമ കാണാന്‍ പോകുന്ന ജീവനക്കാര്‍ക്ക് സൗജന്യ ടിക്കറ്റും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫൈന്‍ഡ്അസ് പുറത്തിറക്കിയ നോട്ടീസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കബാലിയുടെ റിലീസിനോട് അനുബന്ധിച്ച് നിരവധി മത്സരങ്ങള്‍ ഫൈന്‍ഡ്അസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സ്റ്റൈല്‍ മന്നൻ രജനീകാന്തിന്റെ ഏറെ കാത്തിരുന്ന ചിത്രം 'കബാലി'യുടെ റിലീസ് ദിനം ജീവനക്കാര്‍ക്ക് അവധി  പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫൈന്‍ഡ്അസ്. റിലീസ് ദിനമായ ജൂലൈ 22 ന് ഭൂരിഭാഗം ജീവനക്കാരും അവധി അപേക്ഷ നല്‍കിയിട്ടുണ്ട്. എച്ച് ആര്‍ വിഭാഗത്തില്‍ ലഭിച്ച അവധി അപേക്ഷ കണക്കിലെടുത്താണ് അന്നേ ദിവസം 'ഹോളിഡേ' ആയി പ്രഖ്യാപിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

KABALI

മാത്രമല്ല ആദ്യ ദിനം സിനിമ കാണാന്‍ പോകുന്ന ജീവനക്കാര്‍ക്ക് സൗജന്യ ടിക്കറ്റും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫൈന്‍ഡ്അസ് പുറത്തിറക്കിയ നോട്ടീസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കബാലിയുടെ റിലീസിനോട് അനുബന്ധിച്ച് നിരവധി മത്സരങ്ങള്‍ ഫൈന്‍ഡ്അസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരുക്കിയിട്ടുണ്ട്.


റിലീസ് ദിവസമായ ജൂലൈ 22 പ്രവര്‍ത്തി ദിനമായതിനാല്‍ അവധിയെടുക്കാനുള്ള തത്രപ്പാടിലാണ് ജോലിയുള്ളവർ. അവധിക്കായി ജീവനക്കാര്‍ നിരത്തുന്ന രസകരമായ കാരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഹൊറര്‍ ചിത്രമായ കോണ്‍ജുറിംഗ് 2 ലെ വില്ലത്തി അമ്മൂമ്മ മരിക്കുമെന്നും അതിനാല്‍ ലീവ് നല്‍കണം എന്ന തരത്തിലുള്ളതാണ് ലീവ് അപേക്ഷകള്‍. അന്നേ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകരുമുണ്ട്.







അധോലോക നായകന്‍മാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാ രഞ്ജിത്താണ്. രാധിക ആപ്‌തേ ആണ് ചിത്രത്തിലെ നായിക