മുന്‍ ഹോക്കി താരം മുഹമ്മദ് ഷാഹിദ് അന്തരിച്ചു

മുഹമ്മദ് ഷഹീദിന്റെ ചികിത്സാ ചെലവിനായി കായിക മന്ത്രാലയം പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. റെയില്‍വേ മുന്‍ താരം കൂടിയായ ഷാഹിദിന്റെ ചികിത്സാ ചിലവ് ഏറ്റെടുക്കുമെന്ന് റെയില്‍വേയും അറിയിച്ചിരുന്നു.

മുന്‍ ഹോക്കി താരം മുഹമ്മദ് ഷാഹിദ് അന്തരിച്ചു

മുന്‍ ഹോക്കി താരം മുഹമ്മദ് ഷാഹിദ്(56) അന്തരിച്ചു. ഗുര്‍ഗോണിലെ മേദാന്ദ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരളിനും കിഡ്‌നിക്കും അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.

ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയ 1980 ലെ മോസ്‌കോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ ടീം അംഗമായിരുന്നു മുഹമ്മദ് ഷാഹിദ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച താരം ഒരു കാലത്ത് ഇന്ത്യന്‍ ഹോക്കി ടീമിലെ തിളങ്ങുന്ന താരമായിരുന്നു.

മുഹമ്മദ് ഷഹീദിന്റെ ചികിത്സാ ചെലവിനായി കായിക മന്ത്രാലയം പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. റെയില്‍വേ മുന്‍ താരം കൂടിയായ ഷാഹിദിന്റെ ചികിത്സാ ചിലവ് ഏറ്റെടുക്കുമെന്ന് റെയില്‍വേയും അറിയിച്ചിരുന്നു.

ഷാഹിദിന്റെ ചികിത്സയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ ധന്‍രാജ് പിള്ളയും രംഗത്തെത്തിയിരുന്നു.

Story by