ഇമെയില്‍ വിവാദം: ഹിലരി ക്ലിന്റനെ എഫ്ബിഐ ചോദ്യം ചെയ്തു

ഹിലരിയെ ചോദ്യം ചെയ്ത കാര്യം വക്താവ് നിക് മെറില്‍ സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലുമായി പൂര്‍ണമായും സഹകരിച്ചു എന്നും എന്നാല്‍ കേസിന്റെ രഹസ്യ സ്വഭാവം മാനിച്ച് ഹിലരി ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിക്കില്ലെന്നും നിക് മെറില്‍ പറഞ്ഞു. എഫ്ബിഐ ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ഇമെയില്‍ വിവാദം: ഹിലരി ക്ലിന്റനെ എഫ്ബിഐ ചോദ്യം ചെയ്തു

വാഷിംഗ്ടണ്‍: ഇ മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ചോദ്യം ചെയ്തു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് ഹിലരി ക്ലിന്റണ്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സ്വകാര്യ സര്‍വര്‍ ഉപയോഗിച്ചു എന്ന കേസിലാണ് ചോദ്യം ചെയ്യല്‍. മൂന്നര മണിക്കൂര്‍ നേരം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.

ഹിലരിയെ ചോദ്യം ചെയ്ത കാര്യം വക്താവ് നിക് മെറില്‍ സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലുമായി പൂര്‍ണമായും സഹകരിച്ചു എന്നും എന്നാല്‍ കേസിന്റെ രഹസ്യ സ്വഭാവം മാനിച്ച് ഹിലരി ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിക്കില്ലെന്നും നിക് മെറില്‍ പറഞ്ഞു. എഫ്ബിഐ ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യല്‍. താന്‍ ഉപയോഗിച്ചിരുന്ന സ്വകാര്യ ഇമെയില്‍ സര്‍വര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ഹിലരി സമ്മതം അറിയിച്ചതായാണ് സൂചന. ഒന്നിലധികം ഫോണുകളും ടാബ്‌ലറ്റുകളും ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് ഒരു സര്‍വര്‍ ഉപയോഗിച്ചത് എന്നാണ് ഹിലരി നല്‍കിയ വിശദീകരണം. താന്‍ ഉപയോഗിക്കുന്ന ബ്ലാക്ക്ബറി ഫോണില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്നും അതിനാലാണ് ഒരു സര്‍വര്‍ ഉപയോഗിച്ചതെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു.

2009 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് ഹിലരി ക്ലിന്റണ്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. നിലില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ഹിലരി. ഇമെയില്‍ വിവാദം തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് എതിരായ ആയുധമായി ഉപയോഗിക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം.

Story by
Read More >>