കൈക്കൂലിപ്പണവുമായി ഹൈവേ പൊലീസ് വിജിലന്‍സിന്റെ പിടിയില്‍

കുമ്പള ഹൈവേ പോലീസ് എഎസ്‌ഐ ബേഡുവിനെയും സംഘത്തെയുമാണ് കാസര്‍ഗോഡ് വിജിലന്‍സ് ഡിവൈഎസ്പി കെ വി രഘുരാമന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ നാലരമണിയോടെ ഉപ്പളയില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പോലീസ് സംഘം പിടിയിലായത്

കൈക്കൂലിപ്പണവുമായി ഹൈവേ പൊലീസ് വിജിലന്‍സിന്റെ  പിടിയില്‍

കാസര്‍ഗോഡ്: കൈക്കൂലിപ്പണവുമായി കാസര്‍ഗോഡ് ഹൈവേ പോലീസ് സംഘം വിജിലന്‍സിന്റെ പിടിയില്‍. കുമ്പള ഹൈവേ പോലീസ് എഎസ്‌ഐ ബേഡുവിനെയും സംഘത്തെയുമാണ് കാസര്‍ഗോഡ് വിജിലന്‍സ് ഡിവൈഎസ്പി കെ വി രഘുരാമന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ നാലരമണിയോടെ ഉപ്പളയില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പോലീസ് സംഘം പിടിയിലായത്. എഎസ്‌ഐയുടെ കയ്യില്‍ നിന്നും 2000 രൂപയും പട്രോളിംഗ് വാഹനത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത ബാഗില്‍ നിന്നും 19000 രൂപയുമാണ് കൈക്കൂലിപ്പണം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് നടപടി.

ഇതുസംബന്ധിച്ച് വിജിലന്‍സ് കാസര്‍ഗോഡ് യൂണിറ്റ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട് നല്‍കിയിട്ടുണ്ട്. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ വകുപ്പുതല നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മഞ്ചേശ്വരം ചെക്‌പോസ്റ്റ് കടന്നുവരുന്ന വാഹനങ്ങളില്‍ നിന്ന് നിസ്സാരകാരണങ്ങള്‍ കണ്ടെത്തി ചില പോലീസുകാര്‍ കൈക്കൂലിവാങ്ങുന്നത് ഈ മേഖലയില്‍ വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു.