മുഖ്യമന്ത്രിക്ക് നിയമോപദേശകനെ നിയമിക്കുന്നതില്‍ അപാകതയെന്തെന്നു കോടതി

അഭിഭാഷകനെ നിയമിക്കുന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമല്ലേ എന്നും കോടതി ചോദിച്ചു

മുഖ്യമന്ത്രിക്ക് നിയമോപദേശകനെ നിയമിക്കുന്നതില്‍ അപാകതയെന്തെന്നു കോടതി

മുഖ്യമന്ത്രിക്ക് നിയമോപദേശകനെ നിയമിക്കുന്നതില്‍ എന്താണ് തെറ്റെന്നു ഹൈക്കോടതി. എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിക്കുന്നതിനെ ചോദ്യം ചെയ്തു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ചോദ്യം ഉന്നയിച്ചത്.

അഡ്വക്കേറ്റ് ജനറലിനും മുകളിലാണ് മുഖ്യമന്ത്രി നിയമോപദേശകനെ നിയമിക്കുന്നത് എന്നായിരുന്നു കുമ്മനത്തിന്റെ വാദം. എജിയും നിയമോപദേശകനും ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ കൈക്കൊണ്ടാല്‍ മുഖ്യമന്ത്രി ആരുടെ ഉപദേശം സ്വീകരിക്കേണ്ടിവരുമെന്നു വ്യക്തമാക്കണം എന്നും കുമ്മനം ഹര്‍ജിയില്‍ ചോദിച്ചിരുന്നു.


ഉപദേശക സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നു എംകെ ദാമോദരന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വഴി കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വാദത്തിലാണ് കോടതി നിയമോപദേശക നിയമനത്തില്‍ എന്താണ് അപാകതയെന്ന ചോദ്യം ഉന്നയിച്ചത്.അഭിഭാഷകനെ നിയമിക്കുന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമല്ലേ എന്നും കോടതി ചോദിച്ചു. എം കെ ദാമോദരന്‍ സ്ഥാനം ഏറ്റെടുക്കാത്തത് കൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും ഈ വിഷയത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വാദം വ്യാഴാഴ്ച കേള്‍ക്കുമെന്നും കോടതി വിശദീകരിച്ചു.Read More >>