മാഹിയിലും ഇനി ഹെല്‍മറ്റ് നിര്‍ബന്ധം

മാഹിക്ക് ചുറ്റുമുള്ള കേരളാ സംസ്ഥാനത്ത് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും, ഹെല്‍മറ്റ് ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുകയായിരുന്നു മാഹിക്കാര്‍. ഏതായാലും ഇനി ആ സ്വാതന്ത്ര്യമില്ല.

മാഹിയിലും ഇനി ഹെല്‍മറ്റ് നിര്‍ബന്ധം

മാഹി: കേരളീയര്‍ മാത്രമല്ല, ഇനി മാഹിക്കാരും ഹെല്‍മറ്റ് ധരിക്കണം. ഇരു ചക്ര വാഹനയാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിബന്ധമാക്കിക്കൊണ്ടുള്ള പുതുച്ചേരി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാനായി മാഹി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്‍കി.

മാഹിക്ക് ചുറ്റുമുള്ള കേരളാ സംസ്ഥാനത്ത് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും, ഹെല്‍മറ്റ് ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുകയായിരുന്നു മാഹിക്കാര്‍. ഏതായാലും ഇനി ആ സ്വാതന്ത്ര്യമില്ല.

1988 ലെ മോട്ടോര്‍ വാഹന ആക്ട് സെക്ഷന്‍ 129 പ്രകാരമാണ് ഇപ്പോഴത്തെ ഉത്തരവ്. ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഉപഭോക്താവ് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ ഹെല്‍മെറ്റുകള്‍ നിര്‍ബന്ധമായും വിതരണം ചെയ്യണം എന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഇനിമുതല്‍ മാഹിയില്‍ ഇരുചക്രവാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ വണ്ടിയുടെ ചേസിസ് നമ്പര്‍ രേഖപ്പെടുത്തിയ, ഹെല്‍മെറ്റ് വാങ്ങിയ ബില്ലും ഹാജരാക്കണമെന്നും ഉത്തരവില്‍ ഉണ്ട്.

Story by