കോഴിക്കോടു കളക്ടർ എൻ പ്രശാന്തിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഹൈക്കോടതി നിർദ്ദേശിച്ചിട്ടും കാപ്പ ചുമത്താഞ്ഞതാണു വിമർശനം ക്ഷണിച്ചുവരുത്തിയത്

കോഴിക്കോടു കളക്ടർ എൻ പ്രശാന്തിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പെൺവാണിഭത്തിനായി കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതിയായ സുഹൈൽ തങ്ങൾക്കെതിരെ 'കാപ്പ' ചുമത്താത്തതിന് കോഴിക്കോട് കളക്ടർ എൻ പ്രശാന്തിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

കുപ്രസിദ്ധമായ കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്തണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് കളക്ടർ പാലിക്കാത്ത സാഹചര്യത്തിലാണ് കോടതി വിമർശനം. കാപ്പ ചുമത്താനുള്ള സാഹചര്യം ഇല്ലെന്ന നിലപാടാണ് കളക്ടർ സ്വീകരിച്ചത് എന്നറിയുന്നു.


ജാമ്യം നേടാനിടയില്ലാത്ത കേസുകളിൽ കാപ്പ ചുമത്തേണ്ടതില്ല എന്ന വ്യവസ്ഥപ്രകാരമാണ് കളക്ടർ കോടതി നിർദേശം പരിഗണിക്കാതിരുന്നെന്നാണ് റിപോർട്ടുകൾ.

ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് സെക്‌സ് റാക്കറ്റിന് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വയനാട് മുട്ടില്‍ സ്വദേശി സുഹൈല്‍ തങ്ങള്‍ എന്ന ബാവക്ക. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇയാള്‍ക്കെതിരെ ആറു കേസുകളുണ്ട്. പ്രതിക്കെതിരെ കാപ്പ ചുമത്തണമെന്ന് കാണിച്ച് 2015 ഓഗസ്റ്റ് നാലിനാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പിഎ വത്സന്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

കേസിലെ ഇരകളായ ബംഗ്ലാദേശി പെണ്‍കുട്ടികള്‍ സ്റ്റേ ഹോമുകളില്‍ തടവുകാരായി കഴിയുന്നു. കേസുകളിലെല്ലാം ജാമ്യം വാങ്ങിയ സുഹൈല്‍ തങ്ങള്‍ ഇപ്പോഴും സെക്‌സ് റാക്കറ്റ് സംഘങ്ങളില്‍ സജീവമാണ്.

Read More >>