ഹരീഷ് വാസുദേവന് കീര്‍ത്തിമുദ്ര പുരസ്കാരം

അഡ്വ. ഹരീഷ് വാസുദേവന് ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്കാരം

ഹരീഷ് വാസുദേവന് കീര്‍ത്തിമുദ്ര പുരസ്കാരം

തിരുവനന്തപുരം: അഡ്വ. ഹരീഷ് വാസുദേവന് ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്കാരം.

പരിസ്ഥിതി വിഭാഗത്തിലാണ് ഹരീഷ് പുരസ്ക്കാരം സ്വന്തമാക്കിയത്. ബാന്‍ എന്‍ഡോസള്‍ഫാന്‍, സേവ് മൂന്നാര്‍, സേവ് നെല്ലിയാമ്പതി, സേവ് വെറ്റ്‌ലാന്‍ഡ് തുടങ്ങി സമീപകാലത്തുനടന്ന നിരവധി പരിസ്ഥിതി സമരങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചയാളാണ് അഡ്വ. ഹരീഷ് വാസുദേവന്‍.

ഏഷ്യാനെറ്റ് ന്യൂസിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച യുവ പ്രതിഭകളെ ആദരിക്കുന്നതിനാണു കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കുന്നത്.

പരിസ്ഥിതിക്കു പുറമേ രാഷ്ട്രീയം, സാഹിത്യം, കായികം, സംഗീതം, കൃഷി എന്നീ മേഖലകളിലും പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കി ആദരിക്കും.

Read More >>