ഒസാമ ബിന്‍ ലാദന്‍റെ ഘാതകര്‍ക്കെതിരെ മകന്‍ ഹംസയുടെ ഭീഷണിസന്ദേശം

ഞങ്ങള്‍ എല്ലാരും ഒസാമയാണ് (We are all Osama) എന്നാണ് ശബ്ദരേഖയുടെ ആമുഖം.

ഒസാമ ബിന്‍ ലാദന്‍റെ ഘാതകര്‍ക്കെതിരെ മകന്‍ ഹംസയുടെ ഭീഷണിസന്ദേശം

തന്‍റെ പിതാവിനെ വധിച്ചവര്‍ക്കെതിരെ പ്രതികാരഭീഷണി മുഴക്കി ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍റെ ഓഡിയോ സന്ദേശം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. അമേരിക്കയ്ക്കെതിരെയുള്ള പോരാട്ടം തന്‍റെ നേതൃത്വത്തില്‍ തുടരുമെന്നും 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ഞങ്ങള്‍ എല്ലാരും ഒസാമയാണ് (We are all Osama) എന്നാണ് ശബ്ദരേഖയുടെ ആമുഖം.

"പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, യെമന്‍, ഇറാക്ക്, സോമാലിയ എന്നിവയിലും മറ്റു മുസ്‌ലിം രാജ്യങ്ങളിലും നിങ്ങള്‍ നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ ഞങ്ങളുടെ പ്രതികാരമുയരും. ഇസ്ലാമിക രാജ്യത്തിനായി ജീവിച്ച ഒസാമയുടെ ജീവനു വേണ്ടിയുള്ള പ്രതികാരമല്ലിത്, ഇസ്ലാമിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ശിക്ഷയായിരിക്കും." സന്ദേശത്തില്‍ പറയുന്നു.

ഇപ്പോള്‍ ഏകദേശം 25 വയസ്സു പ്രായമുള്ള ഹംസ 9/11 ല്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്നു മുന്‍പ്  പിതാവായ ഒസാമയോടൊപ്പം അഫ്ഗാനിസ്ഥാനിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഇയാള്‍ പാകിസ്ഥാനിലേക്ക് കടന്നു എന്നാണ് വാര്‍ത്തകള്‍.

Read More >>