മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പരസ്യപ്പെടുത്താന്‍ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതിനൊപ്പം ഇവയുടെ പകര്‍പ്പ് പൊതുഭരണ വകുപ്പിനും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചി്ടുണ്ട്. പക്ഷേ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ അപ്പീല്‍ പോകുമെന്ന മുന്‍ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്.

മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പരസ്യപ്പെടുത്താന്‍ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പരസ്യപ്പെടുത്താന്‍ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ തീരുമാനങ്ങള്‍ സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി.

തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതിനൊപ്പം ഇവയുടെ പകര്‍പ്പ് പൊതുഭരണ വകുപ്പിനും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചി്ടുണ്ട്. പക്ഷേ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ അപ്പീല്‍ പോകുമെന്ന മുന്‍ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്.

യുഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

Read More >>