ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചെന്നു ദൃക്‌സാക്ഷി മൊഴി

മാഞ്ഞൂരാന്‍ കടന്നുപിടിച്ചതിനെ തുടര്‍ന്ന് യുവതി ബഹളംവെയ്ക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയുമായിരുന്നെന്ന് ഷാജി പറഞ്ഞു. എന്നാല്‍ പോലീസ് ഇയാളോട് മൃദുനിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചെന്നു ദൃക്‌സാക്ഷി മൊഴി

ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചെന്നു ദൃക്‌സാക്ഷിയുടെ മൊഴി. എംജി റോഡില്‍ മഹാട്ടല്‍ നടത്തുന്ന ഷാജിയാണ് പോലീസിന് മൊഴി നല്‍കിയത്.

മാഞ്ഞൂരാന്‍ കടന്നുപിടിച്ചതിനെ തുടര്‍ന്ന് യുവതി ബഹളംവെയ്ക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയുമായിരുന്നെന്ന് ഷാജി പറഞ്ഞു. എന്നാല്‍ പോലീസ് ഇയാളോട് മൃദുനിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. പോലീസിന്റെ ഈ നിലപാട് കാരണമാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ താന്‍ മൊഴി നല്‍കാതിരുന്നതെന്നും ഷാജി വെളിപ്പെടുത്തി.

മാഞ്ഞൂരാന്‍ കേസില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കോടതികളില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായത്. സംഘകര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയും ഇടപെട്ടിരുന്നു.

Read More >>