വീട്ടിനുള്ളില്‍ കയറി യുവതിയെ ആക്രമിച്ച സംഘത്തെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ബന്ധുക്കള്‍ ; ആരോപണത്തില്‍ കഴമ്പില്ലെന്ന് പോലീസ്

രാത്രി വീട്ടിലെത്തിയ ഗുണ്ടാസംഘം യുവതിയേയും അമ്മയേയും ആക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ വിളിച്ചു വരുത്തിയ പോലീസ്, സംഭവ സ്ഥലത്ത് നിന്ന് ഗുണ്ടാ സംഘത്തെ പിടികൂടിയ ശേഷം വഴിയില്‍ ജീപ്പില്‍ നിന്ന് ഇറക്കി വിടുകയായിരുന്നുവെന്നാണ് യുവതിയുടേയും മാതാവിന്റേയും ആക്ഷേപം.

വീട്ടിനുള്ളില്‍ കയറി യുവതിയെ ആക്രമിച്ച സംഘത്തെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ബന്ധുക്കള്‍ ; ആരോപണത്തില്‍ കഴമ്പില്ലെന്ന് പോലീസ്

പാലക്കാട്: വീട്ടിനുള്ളില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും നാലു പവന്റെ മാല മോഷ്ടിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തെ പൊലീസ് തന്നെ രക്ഷപ്പെടുത്തിയതായി ആക്ഷേപം.  രാത്രി വീട്ടിലെത്തിയ ഗുണ്ടാസംഘം യുവതിയേയും അമ്മയേയും ആക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ വിളിച്ചു വരുത്തിയ പോലീസ്, സംഭവ സ്ഥലത്ത് നിന്ന് ഗുണ്ടാ സംഘത്തെ പിടികൂടിയ ശേഷം വഴിയില്‍ ജീപ്പില്‍ നിന്ന് ഇറക്കി വിടുകയായിരുന്നുവെന്നാണ് യുവതിയുടേയും മാതാവിന്റേയും ആക്ഷേപം.


ഈ മാസം 16 ന് രാത്രി ഒന്‍പതരയോടെ പാലക്കാട് വല്ലപ്പുഴയിലാണ് സംഭവനം നടന്നത്. രാത്രി പുത്തന്‍ പീടികക്കല്‍ ജാബിര്‍ എന്ന ആള്‍  വീട്ടില്‍ വന്ന് യുവതിയെ പുറത്തേക്ക് വിളിച്ചു എന്നും  പുറത്ത് വരാന്‍ വിസമ്മതിച്ച യുവതിയെ ജാബിര്‍ വീട്ടില്‍ അതി ക്രമിച്ചു കയറി ബലപ്രയോഗം നടത്തി എന്നും മാതാവ് പറയുന്നു.  ജാബിറിന്റെ കൂട്ടാളികളായ രണ്ട് പേര്‍ സ്ഥലത്തെത്തുകയും മൂവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതി. മകളെ രക്ഷപ്പെടുത്താന്‍ വന്ന ഉമ്മയ്ക്ക് നേരേയും ആക്രമണമുണ്ടായി.  അക്രമികള്‍ അടുക്കളവാതിലിലൂടെ കമ്പിവടിയും ആയുധങ്ങളുമായി  എത്തി യുവതിയുടെ കഴുത്തിലുള്ള നാലു പവനോളം വരുന്ന മാല പൊട്ടിച്ചെടുത്തു എന്നും വീടിനുളളിലെ സാധനങ്ങളെല്ലാം അടിച്ച് തകര്‍ത്തു എന്നും ഉമ്മ പറഞ്ഞു.

ബഹളം അറിഞ്ഞെത്തിയ പ്രദേശവാസികളാണ്  ചെര്‍പ്പുളശേരി പോലീസിനെ വിവരം അറിയിച്ച. പോലീസ് വീട്ടിവെത്തി അക്രമം നടത്തിയവരെ പിടികൂടി. അക്രമം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. എന്നാല്‍ പിന്നീട് പോലീസും അക്രമികളും ഒത്തുകളിച്ചതായും പിടികൂയിവരെ പോലീസ് വെറുതെ വിട്ടെന്നും യുവതി ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ ചെര്‍പ്പുളശേരി സി ഐ എ ദീപുകുമാര്‍ നിഷേധിച്ചു. ഇരു വീട്ടുകാരും തമ്മില്‍ ഒരു വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട നടന്ന പ്രശ്നങ്ങളാണ് സംഭവത്തിന് ആധാരമെന്നും ഇരു കൂട്ടര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെന്നും സി ഐ പറഞ്ഞു. വെട്ടുകത്തിയും മറ്റു ആയുധങ്ങളുമായി പ്രതികളെ ആക്രമിച്ചത് സ്ത്രീകള്‍ തന്നെയാണ്. സത്യാവസ്ഥ മറച്ചു വെക്കാന്‍ മനപൂര്‍വ്വം പുതിയ ആരോപണങ്ങളുമായി അവര്‍ രംഗത്തിറങ്ങിയതാണെന്നും അവിടെ  വാക്കു തര്‍ക്കം മാത്രമാണ് നടന്നതെന്നും പീഡനമോ മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സി ഐ പറഞ്ഞു.

Story by
Read More >>