ഇമോജികളിൽ സ്ത്രീ ശാക്തീകരണം; ഗൂഗിളിന്റെ ശുപാർശയ്ക്ക് അംഗീകാരം

ജോലിക്കാരായ സ്ത്രീകള്‍ക്കും ഇമോജികളില്‍ പ്രാതിനിധ്യം ഉണ്ടാകണം എന്ന ഗൂഗിളിന്റെ ആശയം നടപ്പിലാകുന്നു

ഇമോജികളിൽ സ്ത്രീ ശാക്തീകരണം; ഗൂഗിളിന്റെ ശുപാർശയ്ക്ക് അംഗീകാരം

ഗൂഗിൾ ശുപാർശ ചെയ്ത ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ഇമോജികൾക്ക് യൂണിക്കോഡ് കൺസോർഷ്യത്തിന്റെ അംഗീകാരം. 11 പുതിയ ഇമോജികളാണ് ഇനി പുതിയതായി മാനകീകരിച്ച ഇമോജി പട്ടികയിൽ ഇടം പിടിക്കുക.

ഗായിക, അദ്ധ്യാപിക, കർഷക, ഷെഫ്, തുടങ്ങിയ 11 ഉദ്യോഗസ്ഥ പ്രതിനിധികളെയാണ് കഴിഞ്ഞ മേയ് മാസത്തിൽ ഇമോജികളിലേക്ക് ഗൂഗിൾ ശുപാർശ ചെയ്തത്. ഇതിൽ ദന്തഡോക്ടറുടെയും അസംബ്ലിംഗ് യൂണിറ്റിലെ പ്രവർത്തകരുടെയും ഇമോജികൾക്ക് അംഗീകാരം ലഭിച്ചില്ല.

പുതുതായി അംഗീകരിക്കപ്പെട്ട വനിതാ ഇമോജികൾ കൂടാതെ നിലവിലുള്ള എല്ലാ ഇമോജികളുടെയും ആൺ/ പെൺ ഭാവങ്ങളും ഇനി ഗൂഗിൾ ആൻഡ്രോയിഡ് ഫോണിന്റേതടക്കമുള്ള വിവിധ മെസേജിങ് ആപ്പുകളിലുണ്ടാകും. ഇവ സ്റ്റാൻഡേർഡൈസ്ഡ് ആയതിനാൽ തന്നെ, എല്ലാ ആപ്പുകളിലും പ്ലാറ്റ്ഫോമുകളിലും ഒരേ ഇമേജസ് ആവും ഉണ്ടാകുക. ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കുവാനും സംവിധാനമുണ്ട്.


സ്ത്രീകൾക്ക് മതിയായ ഇമോജികൾ നിലവില്ലില്ല എന്ന തിരിച്ചറിവിലായിരുന്നു ഗൂഗിൾ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുവാൻ തയ്യാറായത്. രാജകുമാരിയുടെയും, വധുവിന്റെയും മാത്രം ഇമോജികളായിരുന്നു നാളിതുവരെയുണ്ടായിരുന്നത്. അതാകട്ടെ ഉദ്യോഗസ്ഥരായ വനിതകൾക്ക് അവരുടെ കരിയറിന് അനുസൃതമായിരുന്നുമില്ല.

ഇനി മെസേജിങ് ആപ്പുകളിൽ ചിരിക്കുന്ന ഈ സുന്ദരിമാരെ കൂടി കാണാം.

Story by
Read More >>