ഗോള്‍ഡ്‌ കവറിംഗ് ആഭരണ വില്‍പ്പന ശാലയില്‍ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്

തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഗോള്‍ഡ്‌ കവറിംഗ് ആഭരണ വില്‍പ്പന ശാലയില്‍ മോഷണം. മൂന്ന് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് കവര്ന്നിരിക്കുന്നത്.

ഗോള്‍ഡ്‌ കവറിംഗ് ആഭരണ വില്‍പ്പന ശാലയില്‍ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്

തൃശൂര്‍:  തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഗോള്ഡ് കവറിംഗ് ആഭരണ വില്‍പ്പന

ശാലയില്‍ മോഷണം. മൂന്ന് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് കവര്ന്നിരിക്കുന്നത്.

ഓട്ടുപാറയില്‍ പ്രവര്ത്തിരക്കുന്ന ജുംക്കാസ് ഗോള്ഡ് കവറിംഗ് ആന്റ്് ഫാന്സി ഷോപ്പിലാണ് കഴിഞ്ഞ 20ന് പുലര്ച്ചെ മോഷണം നടന്നത്. ചിറ്റണ്ട സ്വദേശി ഷിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പൂട്ട് തകര്ത്ത് അകത്ത് കയറിയ മോഷ്ടാവ് വിലകൂടി ആഭരണങ്ങള്‍ തരം തിരിച്ച് എടുക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം.

ദൃശ്യങ്ങള്‍ സഹിതം ഷിയാസ് പോലീസിന് പരാതി നല്കിയിട്ടുണ്ട്. മോഷണ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മോഷ്ടാവിനെ കുറിച്ച് കൂടുതല് വിവരങ്ങള് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസും കടയുടമയും.

https://youtu.be/neTrZCHEUOE