ഗീതാ ഗോപിനാഥിന്‍റെ നിയമനം: പിണറായിയുടെ തീരുമാനം ധീരമെന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേശകന്‍

ഗീതയുടെ നിയമനത്തിനെതിരെ പ്രഭാത് പട്നായിക് അടക്കമുളള ഇടതു സാമ്പത്തികവിദഗ്ധ‍ര്‍ എതിര്‍ക്കുമ്പോഴാണ് നിയമനത്തെ ന്യായീകരിച്ചും വിമ‍ര്‍ശനം ഉന്നയിക്കുന്ന കെപിസിസി പ്രസിഡന്‍റിനുനേരെ കുത്തുവാക്കുകള്‍ ചൊരിഞ്ഞും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ രംഗത്തെത്തുന്നത്. ഇതോടെ സിപിഎമ്മിനുളളില്‍ മാത്രമല്ല, കോണ്‍ഗ്രസിലും ഗീതാ ഗോപിനാഥിന്റെ നിയമനം ആഭ്യന്തര കലഹത്തിനു കാരണമാവുകയാണ്.

ഗീതാ ഗോപിനാഥിന്‍റെ നിയമനം: പിണറായിയുടെ തീരുമാനം ധീരമെന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേശകന്‍

ഹാവാ‍ര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസ‍ര്‍ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ചത് ധീരമായ തീരുമാനമെന്ന് ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഷാഫി മേത്ത‍ര്‍. മലയാള മനോരമയുടെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് പിണറായിയെ പ്രകീ‍ര്‍ത്തിച്ചും നിയമനത്തെ എതി‍ര്‍ത്ത കെപിസിസി പ്രസിഡന്‍റിനെ പരിഹസിച്ചും ഷാഫി മേത്ത‍ര്‍ പ്രതികരിച്ചത്.

ഒന്നും സമ്മതിക്കാത്തവര്‍, അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ സമ്മതിക്കാത്തവര്‍ ഹീറോകള്‍ ആകുന്ന സാമൂഹിക അന്തീരക്ഷമാണ് കേരളത്തിലുളളത് എന്നാണ് സുധീരനു നേരെയുളള പരിഹാസം. ഗീത എന്തു മാറ്റമാണ് കൊണ്ടുവരാന്‍ പോകുന്നത് കെ പിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ ടിവിയില്‍ ചോദിക്കുന്നതു കണ്ടുവെന്ന് ലേഖനത്തില്‍ എടുത്തു പറയുന്നുണ്ട്. ഗീതയുടെ നവലിബറല്‍ കാഴ്ചപ്പാടിനെക്കുറിച്ച് വ്യാകുലപ്പെടുന്ന കോണ്‍ഗ്രസുകാരെയും ഷാഫി മേത്തര്‍ കളിയാക്കുന്നുണ്ട്. നരസിംഹറാവുവിന്‍റെയും മന്‍മോഹന്‍സിംഗിന്‍റെയും രാജീവ് ഗാന്ധിയുടെയും സര്‍ക്കാരുകള്‍ പിന്തുടര്‍ന്നത് ഇതേ നയങ്ങള്‍ തന്നെയല്ലേ എന്നാണ് അവരോടുളള ചോദ്യം.


പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ദൗത്യം തുടങ്ങിയിട്ടേയുളളൂവെന്നും ലോകത്തിലെ ഏറ്റവും നല്ല ഉപദേശങ്ങള്‍ ഏതു രംഗത്തും അദ്ദേഹത്തിനു ലഭിക്കാനുളള സാഹചര്യമാണ് സമൂഹമെന്ന നിലയില്‍ നാം ഉണ്ടാക്കേണ്ടതെന്നും ഷാഫി മേത്തര്‍ വാദിക്കുന്നു.

കേരളീയ‍ര്‍ക്കോ കേരളത്തിനോ ദോഷകരമായ തീരുമാനങ്ങളോ ഉപദേശങ്ങളോ വരുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ താന്‍ മുന്നില്‍ത്തന്നെ ഉണ്ടാകും എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Read More >>