കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

മംഗലാപുരത്തു നിന്നും പാചകവാതകവുമായി കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ എതിരെ വന്ന ഗുഡ്സ് ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഗ്യാസ് ചോരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് തളിപ്പറമ്പ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ടാങ്കര്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

കണ്ണൂര്‍: പരിയാരം ദേശീയപാതയില്‍ കെകെഎന്‍ പരിയാരം സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം ഗ്യാസ് ടാങ്കറും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ചു. ടാങ്കര്‍ ലോറിയിലെ ക്ലീനര്‍ക്കും ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റു. ഡ്രൈവര്‍ മുസിരി സ്വദേശി ആര്‍.കൃഷ്ണമൂര്‍ത്തി (27), ക്ലീനര്‍ നാമക്കല്‍ സ്വദേശി വിനോദ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മംഗലാപുരത്തു നിന്നും  പാചകവാതകവുമായി കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ എതിരെ വന്ന ഗുഡ്സ് ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഗ്യാസ് ചോരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് തളിപ്പറമ്പ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ടാങ്കര്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന്റെ ഡീസല്‍ ടാങ്ക് വാഹനത്തില്‍ നിന്നും വേര്‍പെട്ടു. ഡീസല്‍ ടാങ്ക് പൊട്ടിയിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്നാണ് വിദഗ്ധരുടെ നിഗമനം. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു.

ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയുടെ ക്യാബിന്‍ തകര്‍ന്നതിനാല്‍ തമിഴ്നാട്ടില്‍ നിന്നും പുതിയ ക്യാബിന്‍ എത്തിച്ച് ഘടിപ്പിച്ചാല്‍ മാത്രമേ ഇവിടെ നിന്ന് മാറ്റാന്‍ സാധിക്കുകയുള്ളൂ. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Story by