വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; എട്ട് യുവാക്കളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു

കഞ്ചാവും കഞ്ചാവ് വലിക്കുന്നതിന് തയ്യാറാക്കിയ ഹുക്കകളും വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. ഹുക്കകള്‍ക്ക് പുറമെ കഞ്ചാവ് വലിക്കാനായി പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; എട്ട് യുവാക്കളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിനെ തുടര്‍ന്ന് എട്ട് യുവാക്കളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. പവര്‍ഹൗസ് റോഡിന്റെ ലിങ്ക്റോഡായ കെ.കെ. പത്മനാഭന്‍ റോഡിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വടുതല സ്വദേശി കണ്ണന്‍, കൊല്ലം സ്വദേശികളായ യദുകൃഷ്ണന്‍, അജേഷ്, പാലക്കാട് സ്വദേശി വിഷ്ണു, ജെയ്സണ്‍, സായി ശങ്കര്‍, അരുണ്‍ രാജ്, അമല്‍ ബാബു എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായവരെല്ലാം നഗരത്തിലെ ഒരു പ്രമുഖ മാളിലെ ജീവനക്കാരാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ താമസിച്ചിരുന്ന വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഞായറാഴ്ച വൈകീട്ടോടെ ഇവിടെ പരിശോധനയ്ക്കെത്തുകയും തിരച്ചിലില്‍ വീടിന്റെ മുന്നിലായി പറമ്പില്‍ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തുകയും ചെയ്തു.

കഞ്ചാവും കഞ്ചാവ് വലിക്കുന്നതിന് തയ്യാറാക്കിയ ഹുക്കകളും വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. ഹുക്കകള്‍ക്ക് പുറമെ കഞ്ചാവ് വലിക്കാനായി പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

എറണാകുളം അസി. കമ്മിഷണര്‍ കെ.വി. വിജയന്‍, സെന്‍ട്രല്‍ എസ്.ഐ വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More >>