കണ്ണൂരിൽ ബിജെപി അനുഭാവിയുടെ വീടിന് തീയിട്ടു

കുന്നരു ഓണപ്പറമ്പ് പത്തുസെന്റില്‍ താമസിക്കുന്ന തെയ്യം കലാകാരന്‍ ശിവദാസിന്റെ വീടിനാണ് തീയിട്ടത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘം വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന് പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു എന്ന് സമീപവാസികൾ പറയുന്നു

കണ്ണൂരിൽ ബിജെപി അനുഭാവിയുടെ വീടിന് തീയിട്ടു

കണ്ണൂര്‍ : രാഷ്ട്രീയ കൊലപാതകങ്ങളെത്തുടര്‍ന്ന് സംഘര്‍ഷം പടര്‍ന്നു പിടിച്ച പയ്യന്നൂരില്‍ വീണ്ടും അക്രമം. ബിജെപി അനുഭാവിയുടെ വീടിന്  ഒരു സംഘം ആളുകള്‍ തീയിട്ടു. കുന്നരു  ഓണപ്പറമ്പ് പത്തുസെന്റില്‍ താമസിക്കുന്ന തെയ്യം കലാകാരന്‍ ശിവദാസിന്റെ വീടിനാണ് തീയിട്ടത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘം വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന് പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. സംഭവം നടക്കുമ്പോള്‍ ശിവദാസും കുടുംബവും ബന്ധുവീട്ടില്‍ ആയിരുന്നു.


ഏതാനും വസ്ത്രങ്ങളും ടീപോയിയും കത്തി നശിച്ചിട്ടുണ്ട്. ബഹളം കേട്ടു ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. അയല്‍വാസികളാണ് തീപിടുത്ത വിവരം പോലീസിനെ അറിയിച്ചത്.  സ്ഥലത്തെത്തിയ പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ സിപിഐ(എം) ആണെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.

സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഐ(എം) പ്രതികരിച്ചു. തീയിട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ധനരാജ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നായപ്പോള്‍ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി നടന്ന സംഭവമാണ് ഇതെന്നും സിപിഐ(എം) ലോക്കല്‍ കമ്മിറ്റി അറിയിച്ചു.

Read More >>