സുഡാനില്‍ ആഭ്യന്തര കലാപത്തിൽ മരണ സംഖ്യ 272 കവിഞ്ഞു; ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് അംബാസഡര്‍

വൈസ് പ്രസിഡന്റ്‌ റീക് മച്ചറിനോട് കൂറ്പുലര്‍ത്തുന്നവരും സര്‍ക്കാരും തമ്മിലാണ് യുദ്ധം നടക്കുന്നത്. രാജ്യം അഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടയിലാണ് വിമത സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത്. ഇപ്പോഴും സംഘര്‍ഷത്തിനു അയവ് വന്നിട്ടില്ല. സംഘര്‍ഷം ഭയന്ന് മേഖലയിലെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം നടത്തുകയാണ് എന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.

സുഡാനില്‍ ആഭ്യന്തര കലാപത്തിൽ മരണ സംഖ്യ 272 കവിഞ്ഞു; ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് അംബാസഡര്‍

തെക്കന്‍ സുഡാനില്‍ സൈന്യവും വിമത  സൈന്യവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ മരണസംഖ്യ  272 കവിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 33 പേര്‍ സാധാരണക്കാര്‍ ആണ്. വൈസ് പ്രസിഡന്റ്‌ റീക് മച്ചറിനോട് കൂറ്പുലര്‍ത്തുന്നവരും സര്‍ക്കാരും തമ്മിലാണ് യുദ്ധം നടക്കുന്നത്.  രാജ്യം അഞ്ചാം സ്വാതന്ത്ര്യദിനം  ആഘോഷിക്കുന്നതിനിടയിലാണ്  വിമത സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത്. ഇപ്പോഴും സംഘര്‍ഷത്തിനു അയവ് വന്നിട്ടില്ല. സംഘര്‍ഷം ഭയന്ന് മേഖലയിലെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം നടത്തുകയാണ് എന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കി.


സമാധാന ചര്‍ച്ചകളോട് സര്‍ക്കാരും വിമത സൈന്യവും താല്പര്യം പ്രകടിപിക്കാത്തതാണ് പുതിയ ഏറ്റുമുട്ടലിന് കാരണം എന്ന് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ ആരോപിക്കുന്നു. രണ്ടു വര്‍ഷത്തിലധികമായ് നീണ്ടുനില്‍ക്കുന്ന ആഭ്യന്തര കലാപത്തില്‍ ആയിരങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

അതിനിടെ തെക്കന്‍ സുഡാനിലെ ഇന്ത്യക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് സുഡാനിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 250-300 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലാപ ബാധിത പ്രദേശത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് എല്ലാ സഹായവും എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. സുഡാനിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യക്കാന്‍ ശാന്തരായിരിക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

Read More >>