ഫ്രാന്‍സിലെ ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്തമേറ്റു

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നീസിൽ ഒത്തുകൂടിയ നൂറു കണക്കിന് പേരുടെ ഇടയിലേക്ക് ടുണീഷ്യൻ സ്വദേശിയായ മൊഹമ്മദ് ലഹൗജ് ബോൽ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

ഫ്രാന്‍സിലെ ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്തമേറ്റു

പാരീസ്: ഫ്രാന്‍സിലെ നീസിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐ എസിന്റെ പേര് വ്യക്തമാക്കാതെ മുസ്‍ലീം ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നേരത്തേ അധകൃതർ വ്യക്തമാക്കിയിരുന്നത്.  പേരു വെളിപ്പെടുത്താത്ത അഞ്ച് പേരെ ആക്രമണവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നീസിൽ ഒത്തുകൂടിയ നൂറു കണക്കിന് പേരുടെ ഇടയിലേക്ക് ടുണീഷ്യൻ സ്വദേശിയായ   മൊഹമ്മദ് ലഹൗജ് ബോൽ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

അൻപതിലധികം പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.  മരണസംഖ്യ പിന്നീട് 84 ആയി ഉയരുകയായിരുന്നു. 200 ഓളം പേർക്ക് പരിക്കേറ്റു.