പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കക്കന്‍പാറ സ്വദേശികളായ പ്രജിത്ത് ലാല്‍, വൈശാഖ്,സുകേഷ്, വട്ടക്കുന്ന് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായ ബിജെപി പ്രവര്‍ത്തകര്‍. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഷാഡോ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. നാല് പേരേയും നാളെ കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്

പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍:  കണ്ണൂരിലെ പയ്യന്നൂരില്‍ സിപിഐ(എം) പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കക്കന്‍പാറ സ്വദേശികളായ പ്രജിത്ത് ലാല്‍, വൈശാഖ്,സുകേഷ്, വട്ടക്കുന്ന് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായ ബിജെപി പ്രവര്‍ത്തകര്‍.

കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഷാഡോ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. നാല് പേരേയും നാളെ കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകനായ ധനരാജന്‍ വെട്ടേറ്റ് മരിക്കുന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ബിജെപി പ്രവര്‍ത്തകനായ സി.കെ രാമചന്ദ്രനും വെട്ടേറ്റു മരിച്ചു. രാമചന്ദ്രന്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.