ഫ്ലോറിഡയില്‍ സിക വൈറസ്‌ സ്ഥിരീകരിച്ചു

അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശികമായി മാത്രം പടര്‍ന്ന സിക വൈറസ്‌ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

ഫ്ലോറിഡയില്‍ സിക വൈറസ്‌ സ്ഥിരീകരിച്ചു

അമേരിക്കയിലെ ഫ്ളോറിഡയില്‍ നാലുപേര്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പും നീക്കങ്ങള്‍ തുടങ്ങി. വൈറസ് ബാധിതര്‍ക്ക് ഉചിതമായ ചികിത്സ നല്‍കാന്‍ അമേരിക്കന്‍ പ്രസിഡിന്‍റ് ബറാക്ക് ഒബാമ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശികമായി മാത്രം പടര്‍ന്ന സിക വൈറസ്‌ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. മിയാമിയുടെ ചില പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ അണുബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എങ്കിലും ഫ്ലോറിഡയിലെ ഇതര ഭാഗങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ വീടുവീടാന്തരമുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.


രോഗബാധിതരായ 80% ആളുകള്‍ക്കും പ്രത്യക്ഷ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും രോഗബാധ സ്ഥിരീകരിക്കുവാന്‍ ബുധിമുട്ടാകുന്നുണ്ട്.പനി, വൃണങ്ങള്‍, ശരീരവേദന, കണ്ണുകള്‍ ചുവക്കുക തുടങ്ങിയവയാണ് സാധാരണ സിക വൈറസ്‌ ബാധയുടെ ലക്ഷങ്ങള്‍.
നാളിതുവരെ 386 കേസുകള്‍ ഫ്ലോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 55 ഗര്‍ഭിണികളുമുണ്ട്.

Story by