ഫ്ലിപ്പ്കാര്‍ട്ടില്‍ വ്യാപക പിരിച്ചുവിടല്‍ നടപടി

ജീവനക്കാരുടെ പ്രവര്‍ത്തനമികവ് നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടി

ഫ്ലിപ്പ്കാര്‍ട്ടില്‍ വ്യാപക പിരിച്ചുവിടല്‍ നടപടി

ഫ്ലിപ്പ്കാര്‍ട്ട് 700 മുതല്‍ 1000 ത്തൊളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ജോലിയില്‍ മികവ് പുലര്‍ത്താത്ത ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനിയുടെ തീരുമാനം. ജീവനക്കാരുടെ പ്രവര്‍ത്തനമികവ് നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് കമ്പനി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രമുഖ ഇ-കൊമേഴ്‌സ് വൈബ്സൈറ്റാണു ഫ്ലിപ്കാര്‍ട്ട്. ഐ ഐ ടി, ഐ ഐ എം എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്‌ത ട്രെയിനികളെയാണ് കമ്പനി ഇപ്പോള്‍ പിരിച്ചുവിടുന്നത്. ഇവര്‍ സ്വമേധയാ രാജിവെക്കുകയോ പിരിച്ചു വിടല്‍ നടപടികള്‍ നേരിടുകയോ വേണമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നു.

പിരിച്ചുവിടലിന് പിന്നില്‍ സാമ്പത്തികമായ പ്രശ്നമല്ല കാരണമെന്നും ഇത്തരം പിരിച്ചുവിടലുകള്‍ വന്‍കിട കമ്പനികളില്‍ പതിവാണെന്നും ഫ്ലിപ്പ്കാര്‍ട്ട് അധികൃതര്‍ പറയുന്നു

30000 ആളുകള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഇപ്പോള്‍ ജോലിയില്‍ മികവ് പുലര്‍ത്താത്തവര്രായി മൂന്ന് ശതമാനം പിരിച്ചുവിടല്‍ നടപടികള്‍ നേരിടേണ്ടിവരും

Story by
Read More >>