അമേരിക്കയിലെ ലൂസിയാനയിൽ വെടിവയ്പ്പ്; മൂന്നു പൊലീസുകാർ കൊല്ലപ്പെട്ടു

വെടിവയ്പ്പ് നടത്തിയ വ്യക്തിയെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പ്രദേശവാസികൾ സൂക്ഷിക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്

അമേരിക്കയിലെ ലൂസിയാനയിൽ വെടിവയ്പ്പ്; മൂന്നു പൊലീസുകാർ കൊല്ലപ്പെട്ടു

ലൂസിയാന: അമേരിക്കയിലെ  ലൂസിയാനയിൽ അജ്ഞാതന്റെ വെടിയേറ്റ് മൂന്നു പൊലീസുകാർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ആസ്ഥാനത്തിനു സമീപമാണ് വെടിവയ്പ്പുണ്ടായതെന്ന് ഒർലാൻഡോ പൊലീസ് അറിയിച്ചു. ലൂസിയാനയിലെ എയര്‍ലൈന്‍ ഹൈവേയിലാണ് സംഭവം നടന്നത്. ഇവിടം ഇപ്പോള്‍ പോലീസ് നിയന്ത്രണത്തിലാണ്.

വെടിവയ്പ്പ് നടത്തിയ വ്യക്തിയെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പ്രദേശവാസികൾ സൂക്ഷിക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കറുത്തവർഗക്കാരെ പൊലീസ് കൊലപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഡാലസിൽ അക്രമി അഞ്ചു പൊലീസുകാരെ വെടിവച്ചുകൊന്നിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പൊലീസുകാർക്കെതിരെ ആക്രമണം.

Read More >>