ദുബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം

12 നില കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് തീപ്പിടുത്തം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുക ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീ അണയ്ക്കാന്‍ കഴിഞ്ഞെന്നും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ദുബൈ അല്‍ നഹ്ദയിലെ  പാര്‍ക് വ്യൂ റെസിഡന്‍സില്‍ തീപ്പിടുത്തം. പ്രാദേശിക സമയം 2.40 ഓടെയായിരുന്നു തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിലുള്ളിലുണ്ടായിരുന്ന ആളുകളെ മുഴുവന്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയെന്നും തീ നിയന്ത്രണ വിധേമാണെന്നും സുരക്ഷാ സേന അറിയിച്ചു.