മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍

ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെയാണ് കേസ്. ഡോ.എംകെ സോമന്‍,കെ കെ മഹേശന്‍,നജീബ്, ദിലീപ് എന്നിവരാണ് മറ്റുള്ളവര്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെയാണ് കേസ്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍ മൈക്രോഫിനാന്‍സ് ചുമതലയുള്ള കെകെ മഹേഷ് പിന്നോക്ക വികസന കോര്‍പറേഷന്‍ എംഡി എന്‍ നജീബ്,ദിലീപ് എന്നിവർക്ക് എതിരെയാണ് കേസ്.


വെള്ളാപ്പള്ളിക്ക് എതിരെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 20 ദിവസത്തെ സമയം വിജിലന്‍സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കേസില്‍ വെള്ളാപ്പള്ളിക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന നിര്‍ദ്ദേശം വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചിരുന്നു. 15 കോടി രൂപയുടെ തട്ടിപ്പ് വെള്ളാപ്പള്ളി നടേശന്‍ മൈക്രോ ഫിനാന്‍സ് ഇടപാട് വഴി നടത്തി എന്നാണ് കേസ്. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

Story by
Read More >>