അസുഖം മൂലം ജീവിതം വഴിമുട്ടിയ ശുഭരാജന് ചികിത്സാ സഹായവുമായി നവയുഗം സാംസ്‌കാരികവേദി

സമാഹരിച്ച തുക ശുഭരാജന്റെ കുടുംബത്തെ ഏല്‍പ്പിക്കുന്നതിനായി നവയുഗം കായികവേദി കണ്‍വീനര്‍ റെജി സാമുവല്‍, നവയുഗം കേന്ദ്രകമ്മിറ്റി ട്രഷറര്‍ സാജന്‍ കണിയാപുരത്തിന് കൈമാറി

അസുഖം മൂലം ജീവിതം വഴിമുട്ടിയ ശുഭരാജന് ചികിത്സാ സഹായവുമായി നവയുഗം സാംസ്‌കാരികവേദി

ദമാം: തലച്ചോറിലേക്കുള്ള ഞരമ്പിലുണ്ടായ നീര്‍വീക്കം നീക്കുന്നതിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ചുമട്ടുതൊഴിലാളിക്ക് നവയുഗം സാംസ്‌കാരികവേദി ധനസഹായം കൈമാറി. കൊല്ലം ജില്ലയിലെ പുനലൂര്‍ മഞ്ഞമണ്‍കാല സ്വദേശിയായ ശുഭരാജനാണ് ധനസഹായം കൈമാറിയത്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിലായ ശുഭരാജന്റെ ദുരവസ്ഥ  കേരള പ്രവാസി ഫെഡറെഷന്‍ കുന്നിക്കോട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ്  നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റിയെ  അറിയിച്ചത്.   തുടര്‍ന്ന് നവയുഗം കളിവെട്ടം-2016 എന്ന ഈദ് ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട്,  കലാവേദിയും കായികവേദിയും സംയുക്തമായി ധനസമാഹരണം നടത്തുകയായിരുന്നു.


സമാഹരിച്ച തുക ശുഭരാജന്റെ കുടുംബത്തെ ഏല്‍പ്പിക്കുന്നതിനായി നവയുഗം കായികവേദി കണ്‍വീനര്‍ റെജി സാമുവല്‍, നവയുഗം കേന്ദ്രകമ്മിറ്റി ട്രഷറര്‍ സാജന്‍ കണിയാപുരത്തിന്  കൈമാറി. നവയുഗം കേന്ദ്രകമ്മിറ്റി നാട്ടിലെത്തിച്ച ചികിത്സാ ധനസഹായം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ്   സെക്രട്ടറി കെ. പ്രകാശ് ബാബു, കേരള പ്രവാസി ഫെഡറെഷന്‍ നേതാക്കള്‍ എന്നിവര്‍ ശുഭരാജന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോട് ചടങ്ങില്‍ പങ്കെടുത്തു.

അസഹ്യമായ തലവേദന അലട്ടിയിരുന്ന ധനരാജന് വിദഗ്ധ പരിശോധനയിലാണ് തലച്ചോറിലേക്കുള്ള ഞരമ്പിന് വീക്കം സംഭവിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നിര്‍ദ്ദേശിക്കുകയായിരുന്നു. വിദഗ്ദ്ധചികിത്സയ്ക്ക് ഏഴു മുതല്‍ പത്തു ലക്ഷം രൂപ വരെ ചിലവ് വരും.

Story by