ഐഎസിൽ ചേർന്ന മലയാളികളുടേതെന്ന് അവകാശപ്പെട്ട് എഫ്ബി പേജ്; 'ഒലിവിന്‍ ചാരത്ത്'എന്ന പേരില്‍ ടെലിഗ്രാം ചാനലും

'ഒലിവിന്‍ ചാരത്ത്' എന്ന പേരിലാണ് പേജ്. സമാനമായ പേരില്‍ ടെലിഗ്രാം ചാനലും ഉണ്ട് . സിറിയയില്‍ ബഷര്‍ ഭരണത്തോടും റഷ്യന്‍ ആക്രമണത്തോടും പോരാടുന്ന ഗ്രൂപ്പിനൊപ്പമാണ് ഇവര്‍ എന്ന് പേജിലെ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. 'റിബാത്ത്' അഥവാ കാവല്‍ ജോലിയാണ് ഇവര്‍ അവിടെ പ്രധാനമായും ചെയ്യുന്നത് എന്നും വിവിധ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു. മാസങ്ങളോളമായി പേജ് സജീവമാണ്.

ഐഎസിൽ ചേർന്ന മലയാളികളുടേതെന്ന് അവകാശപ്പെട്ട് എഫ്ബി പേജ്;

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക്  കുടിയേറിയ മലയാളികളുടേത് എന്നു അവകാശപ്പെട്ട് ഫെയ്സ് ബുക്ക് പേജ്.  'ഒലിവിന്‍ ചാരത്ത്' എന്ന പേരിലാണ് പേജ്.  സമാനമായ പേരില്‍ ടെലിഗ്രാം ചാനലും ഉണ്ട് . സിറിയയില്‍ ബഷര്‍ ഭരണത്തോടും റഷ്യന്‍ ആക്രമണത്തോടും പോരാടുന്ന ഗ്രൂപ്പിനൊപ്പമാണ് ഇവര്‍ എന്ന് പേജിലെ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. 'റിബാത്ത്' അഥവാ കാവല്‍ ജോലിയാണ് ഇവര്‍ അവിടെ പ്രധാനമായും ചെയ്യുന്നത് എന്നും വിവിധ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു. മാസങ്ങളോളമായി പേജ് സജീവമാണ്. എണ്ണൂറിലധികം ലൈക്കുകളും ഈ പേജിനുണ്ട്. സിറിയയിലേക്ക് ആളുകളെ ആകര്‍ഷിക്കും വിധം മനോഹരമായ വാചകങ്ങളും ചിത്രങ്ങളും ആണ് പേജ് നിറയെ. നാളിത്രയായിട്ടും സുരക്ഷാ ഏജന്‍സികള്‍ക്ക് പേജിന്റെ പ്രവര്‍ത്തനം തടയാന്‍ കഴിയാത്തത് അതിശയകരമാണ്.


[caption id="attachment_29380" align="aligncenter" width="640"]ii ഒലിവിൻ ചാരത്ത് എന്ന ഫേസ്ബുക്ക് പേജിന്റെ കവർ ചിത്രം[/caption]

ബഷര്‍ സൈന്യത്തിന്റെയും റഷ്യയുടേയും ആക്രമണങ്ങളില്‍ പരിക്കേറ്റവരുടേതുള്‍പ്പെടെ ദയനീയത പിടിച്ചു പറ്റുന്ന നിരവധി ചിത്രങ്ങള്‍ പേജിലുണ്ട്. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായി ഇവിടത്തെ മനുഷ്യര്‍ സമാധാനത്തോടെ കഴിയുകയാണെന്നും കൃഷിയും മാര്‍ക്കറ്റുകളും സജീവമാണെന്നും പോസ്റ്റുകള്‍ പറയുന്നു. ഒരോ ദിവസവും നേരില്‍ കാണുന്നതോ ഇടപെടുന്നതോ ആയ സംഭവങ്ങളുടെ 'ഫോട്ടോ ഡയറി' എന്ന നിലയിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.

[caption id="attachment_29382" align="aligncenter" width="640"]ko അല്ലാഹുവിന്റെ ദീനിന്റെ കാര്യം നോക്കാൻ 'ഇറങ്ങിപ്പുറപ്പെട്ടവരുടെ' നോമ്പുതുറയ്ക്ക് ഒരുക്കിയ വിഭവങ്ങൾ[/caption]

ഇന്ത്യക്കാരുടെ പിന്തുണയോടെ എത്തിച്ച റംസാന്‍ റിലീഫ് വിതരണം ചെയ്തതായും പോസ്റ്റുകളുണ്ട്. കളിപ്പാട്ട കടകള്‍ മുതല്‍ വര്‍ക്ഷോപ്പുകള്‍, ലാപ് ടോപ് കടകള്‍ എന്നിങ്ങനെ ദൈനംദിന ജീവിതം സുന്ദരമാണെന്നു വിളിച്ചുപറയുന്ന പോസ്റ്റുകള്‍ ആണ് മിക്കവയും. ഇന്ത്യന്‍ നിര്‍മിത പേന കടയില്‍ നിന്നും വാങ്ങിയതായും ഒരിടത്ത് പറയുന്നുണ്ട്.

തീവ്രവാദ അധിനിവേശ സിറിയയില്‍ നിന്നും പ്രവര്‍ത്തിക്കുന്നത് എന്ന് കരുതപ്പെടുന്ന 'അഹ്സാബ് മീഡിയ'യുടെ ഫെയ്സ്ബുക്ക് പേജില്‍ സൗത്ത് ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്ലിം സഹോദരങ്ങള്‍ ആരംഭിച്ച മലയാളം ടെലിഗ്രാം ചാനല്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് 'ഒലീവിന്‍ ചാരത്ത്' നെ പരിചയപ്പെടുത്തുന്നുണ്ട്.

hh
യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ആളുകളെ കാന്‍വാസ് ചെയ്തത് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണെന്ന് നേരത്തെ പാശ്ചാത്യ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ഇത്തരം വിഷയത്തില്‍ പിഴവ് പറ്റുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍.

Story by
Read More >>