സൗഹൃദത്തിനു ഭാഷ തടസ്സമാകരുത്, പുതിയ സംവിധാനവുമായി ഫേസ്ബുക്ക്

സൗഹൃദങ്ങൾക്ക് ഭാഷ ഒരു തടസ്സമാകരുതെന്നാണ് തങ്ങളുടെ ആഗ്രഹം. ഈ സൗകര്യം നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കളുടെ ഗ്രൂപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു വരികയാണ്.

സൗഹൃദത്തിനു ഭാഷ തടസ്സമാകരുത്, പുതിയ സംവിധാനവുമായി ഫേസ്ബുക്ക്

ഭാഷയുടെ അതിരുകളില്ലാതെ ലോകമെമ്പാടുമുള്ള ആളുകളുമായി തങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കാനും, അവരുമായി സംവദിക്കുവാനും ഫേസ് ബുക്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നു.  ഇതിനായി തങ്ങളുടെ ഗവേഷകർ ബഹുഭാഷാ കംപോസർ നിർമ്മിച്ചു എന്ന് ഫേസ് ബുക്ക് തങ്ങളുടെ ബ്ലോഗ് പേജിലൂടെ അറിയിച്ചു.

ഈ സംവിധാനമനുസരിച്ച് ഒരാൾ എഴുതുന്ന പോസ്റ്റ് അയാൾക്കിഷ്ടമുള്ള ഭാഷയിൽ പ്രസിദ്ധീകരിക്കുവാൻ സാധിക്കുന്നതാണ്. മലയാളത്തിൽ എഴുതുന്ന പോസ്റ്റ് സുഹൃത്തായ അറബിയ്ക്ക് വായിക്കണമെന്നുണ്ടെങ്കിൽ അത് പോസ്റ്റ് ചെയ്യുന്ന വേളയിൽ ലാൻഗുവേജായി അറബിക് തിരഞ്ഞെടുക്കണമെന്ന് മാത്രം. നിങ്ങളുടെ പോസ്റ്റ് ഉടനടി പരിഭാഷപ്പെടുത്തി ഫേസ്ബുക്ക് അത് അറബിയിലായിരിക്കും പ്രസിദ്ധീകരിക്കുക. കൂടാതെ സുഹൃത്തുകളുടെ പോസ്റ്റുകളിലും വിവിധങ്ങളായ ഭാഷയിൽ കമന്റുകളും രേഖപ്പെടുത്തുവാൻ സാധിക്കും.


നിലവിൽ 45 ഭാഷകളിലായിരിക്കും ഈ സൗകര്യം ലഭ്യമാകുക എന്ന് എഫ്.ബി അറിയിച്ചു. സൗഹൃദങ്ങൾക്ക് ഭാഷ ഒരു തടസ്സമാകരുതെന്നാണ് തങ്ങളുടെ ആഗ്രഹം. ഈ സൗകര്യം നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കളുടെ ഗ്രൂപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു വരികയാണ്. നിലവിൽ ഡെസ്ക് ടോപ്പിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ബഹുഭാഷാ കംപോസർ രൂപ്പെടുത്തിയിട്ടുള്ളതെന്നും ഫേസ് ബുക്ക് അറിയിച്ചു.

Read More >>