സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറഞ്ഞു; മയക്കുമരുന്നിന്റെ ഉപഭോഗത്തില്‍ ഇരട്ടിയോളം വര്‍ദ്ധന: എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

ഹാഷിഷ്, കഞ്ചാവ്, ഹെറോയിന്‍ തുടങ്ങിയവയുടെ ഉപയോഗമാണ് ജനങ്ങള്‍ക്കിടയില്‍ ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. വേദനസംഹാരികള്‍ പോലും ആളുകള്‍ ലഹരിക്കായി ഉപയോഗിക്കുന്ന അവസ്ഥ സംസ്ഥാനത്തുണ്ട്. ഇതു തടയാന്‍ കര്‍ശന നടപടി തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറഞ്ഞു; മയക്കുമരുന്നിന്റെ ഉപഭോഗത്തില്‍ ഇരട്ടിയോളം വര്‍ദ്ധന: എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് മദ്യത്തിന്റെ വില്‍പ്പനയില്‍ ഒന്‍പത് ശതമാനത്തിന്റെ കുറവുണ്ടായെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. 20 ലക്ഷം കെയ്‌സ് മദ്യത്തിന്റെ വില്‍പ്പനയാണ് കുറഞ്ഞിരിക്കുന്നത്. എന്നാല്‍ മയക്കുമരുന്നിന്റെ ഉപയോഗം സംസ്ഥാനത്ത് ഇരട്ടിയോളം വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹാഷിഷ്, കഞ്ചാവ്, ഹെറോയിന്‍ തുടങ്ങിയവയുടെ ഉപയോഗമാണ് ജനങ്ങള്‍ക്കിടയില്‍ ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. വേദനസംഹാരികള്‍ പോലും ആളുകള്‍ ലഹരിക്കായി ഉപയോഗിക്കുന്ന അവസ്ഥ സംസ്ഥാനത്തുണ്ട്. ഇതു തടയാന്‍ കര്‍ശന നടപടി തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന കുറഞ്ഞെങ്കിലും ബിയര്‍-വൈന്‍ വില്‍പ്പനയില്‍ 61 ശതമാനം വര്‍ധനവുണ്ടായതായാണ് സര്‍ക്കാര്‍ കണക്കെന്നും അദ്ദേഹം പറഞ്ഞു. മദ്യവില്‍പ്പന കുറഞ്ഞത് ശുഭസൂചനയാണ്. പക്ഷേ മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

Read More >>