കുട്ടികളെ വലയിലാക്കാന്‍ മിഠായി രൂപത്തില്‍ ലഹരി വസ്തുക്കള്‍; മുന്നറിയിപ്പുമായി ഋഷിരാജ് സിംഗ്

സ്‌ട്രോബറി കിക് എന്ന പേരില്‍ വിപണയിലുള്ള മിഠായിയില്‍ കുട്ടികള്‍ ആകൃഷ്ടരാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ ലഹരിയുടെ അംശമുണ്ടെന്നാണ് സൂചനയെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

കുട്ടികളെ വലയിലാക്കാന്‍ മിഠായി രൂപത്തില്‍ ലഹരി വസ്തുക്കള്‍; മുന്നറിയിപ്പുമായി ഋഷിരാജ് സിംഗ്

സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ വലയിലാക്കാന്‍ മിഠായി രൂപത്തിലെത്തുന്ന ലഹരി വസ്തുക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സ്‌ട്രോബറി കിക് എന്ന പേരില്‍ വിപണയിലുള്ള മിഠായിയില്‍ കുട്ടികള്‍ ആകൃഷ്ടരാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ ലഹരിയുടെ അംശമുണ്ടെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് പ്രസ്തു മിഠായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മിഠായി സ്‌കൂള്‍ പരിസരങ്ങളില്‍ വിപുലമായി പ്രചാരത്തിലുണ്ടെന്നും ഈ സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധനകര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടവേളസമയങ്ങളില്‍ കുട്ടികള്‍ പുറത്ത് പോകുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് സ്‌കൂള്‍ അധികൃതരുമായി സംസാരിക്കുമെന്നും ഋഷിരാജ് സിംഗ് സൂചിപ്പിച്ചു.

വിദ്യാലയങ്ങള്‍ ഉള്‍പ്പെടുത്തി ലഹരി വസ്തുക്കള്‍ക്കെതിരായ ബോധവത്കരണപരിപാടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.

Read More >>