പിന്നാക്ക വികസന കോര്‍പറേഷന്‍റെ പണം കൈപ്പറ്റിയതും ചെലവഴിച്ചതും വെള്ളാപ്പള്ളി നടേശന്‍; തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദങ്ങള്‍ പൊളിയുന്നു; രേഖകള്‍ നാരദാ ന്യൂസിന്

മൈക്രോ ഫിനാന്‍സ് ഇടപാടിലെ പണം എസ്എൻഡിപി യോഗം നേതൃത്വത്തിനു ലഭിച്ചിട്ടില്ല എന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊള്ളയാണെന്ന് സ്ഥാപിക്കുന്ന രേഖകള്‍ നാരദാ ന്യൂസിന് ലഭിച്ചു

പിന്നാക്ക വികസന കോര്‍പറേഷന്‍റെ പണം കൈപ്പറ്റിയതും ചെലവഴിച്ചതും വെള്ളാപ്പള്ളി നടേശന്‍; തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദങ്ങള്‍ പൊളിയുന്നു; രേഖകള്‍ നാരദാ ന്യൂസിന്

മൈക്രോ ഫിനാന്‍സ് ഇടപാടിലെ പണം എസ്എൻഡിപി യോഗം നേതൃത്വത്തിനു ലഭിച്ചിട്ടില്ല  എന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ  വാദം പൊള്ളയാണെന്ന് സ്ഥാപിക്കുന്ന  രേഖകള്‍ നാരദാ ന്യൂസിന് ലഭിച്ചു. കയ്യിലെത്താത്ത  പണത്തില്‍ എങ്ങനെ ക്രമക്കേട് നടത്താൻ കഴിയുമെന്നും  ഇതിന്‍റെ പേരില്‍   എസ്എന്‍ഡിപി യോഗ നേതൃത്വത്തിനും ജനറൽ സെക്രട്ടറിക്കും എതിരെ കേസെടുക്കാനാകില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്  പറഞ്ഞത്.


എന്നാല്‍ ഈ പണം കൈപ്പറ്റിയതും കൈകാര്യം ചെയ്തതും വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ് എന്ന് നാരദാ ന്യൂസിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

കേരളാ സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍റെ  വായ്പ  സംബന്ധിച്ച രേഖകളില്‍ ഒപ്പ് വയ്ക്കുന്നതിനും തുക കൈപ്പറ്റുന്നതിനും  വെള്ളാപ്പള്ളി നടേശനെയാണ് 03-07-2012  ചേര്‍ന്ന യോഗം കൗണ്‍സില്‍ ചുമതലപ്പെടുത്തിയത്. അഞ്ചു കോടി രൂപ വായ്പ ലഭിക്കാൻ അപേക്ഷ നല്‍കിയത് 2013  ഏപ്രില്‍ മാസത്തിലാണ്.  പണം കൈപ്പറ്റുന്നതിനു വെള്ളാപ്പള്ളി നടേശനെ ചുമതലപ്പെടുത്തിയ പഴയ യോഗ തീരുമാനം തന്നെയാണ് പുതിയ അപേക്ഷയ്ക്കൊപ്പവും സമര്‍പ്പിച്ചത്. ഈ രേഖയാണ് നാരദാ ന്യൂസിനു ലഭിച്ചത്.

vellappally-natesan-scam-01

ഈ അപേക്ഷ പ്രകാരമാണ് 22-01-2014 നു  ചേര്‍ന്ന പിന്നോക്ക വികസന കോര്‍പറേഷന്‍റെ ബോര്‍ഡ് യോഗം എസ്എന്‍ഡി പിക്ക് അഞ്ചു കോടിയുടെ വായ്പ അനുവദിക്കാന്‍ തീരുമാനിച്ചത്. വസ്തുതകള്‍ ഇതായിരിക്കെയാണ് യോഗ നേതൃത്വത്തിന്  കയ്യില്‍ പണം ലഭിച്ചില്ലെന്ന വാദവുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത് വരുന്നത്.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയാന്‍ താൽപര്യമില്ലെന്നും  എല്ലാം കോടതിയെ ബോധിപ്പിച്ചുകൊള്ളാമെന്നും തുഷാര്‍ വെള്ളാപ്പള്ളി നാരദാ ന്യൂസിനോട് പറഞ്ഞു

vellappally-natesan-scam-02Read More >>