മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കെന്ന് എഫ്‌ഐആര്‍

പിന്നാക്ക വികസന കോര്‍പറേഷന്‍ എംഡിയായിരുന്ന നജീബിനും നിലവിലെ എംഡി ദിലീപ് കുമാറിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. സാമ്പത്തിക ക്രമക്കേടില്‍ വെള്ളാപ്പള്ളി നേരിട്ട് ഇടപെട്ടതിനും തെളിവുണ്ട്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് അഴിമതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സിന്റെ എഫ്‌ഐആര്‍. ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയുണ്ടെന്നും വെള്ളപ്പാള്ളി അടക്കം അഞ്ച് പേര്‍ക്കെതിരെ തെളിവുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചതായാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലാണ് ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചതെങ്കിലും മുന്‍ കാലങ്ങളില്‍ നടത്തിയ പദ്ധതികളെക്കുറിച്ച് പരിശോധനകള്‍ നടത്തിയില്ല എന്നത് സംശയമുണ്ടാക്കുന്നതായി എഫ്‌ഐആറില്‍ പറയുന്നു.


പിന്നാക്ക വികസന കോര്‍പറേഷന്‍ എംഡിയായിരുന്ന നജീബിനും നിലവിലെ എംഡി ദിലീപ് കുമാറിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. സാമ്പത്തിക ക്രമക്കേടില്‍ വെള്ളാപ്പള്ളി നേരിട്ട് ഇടപെട്ടതിനും തെളിവുണ്ട്. ഗൂഢാലോചനയില്‍ മറ്റു പ്രതികള്‍ക്കും പങ്കുള്ളതായും തെളിവുണ്ടെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി നടേശന്‍, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി നജീബ്, നിലവിലെ എംഡി ദിലീപ് കുമാര്‍, മൈക്രോ ഫിനാന്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ കെകെ മഹേശന്‍, എസ്എന്‍ഡിപി യൂണിയന്‍ നേതാവ് ഡോ എംഎന്‍ സോമന്‍ എന്നിവരെ പ്രതികളാക്കി വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

ഈ എഫ്‌ഐആറിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Read More >>