യൂറോ കപ്പ് കിരീടം പോർച്ചുഗലിന്; ചരിത്രവിജയം സമ്മാനിച്ചത് എഡറിന്റെ ഗോൾ

ഫ്രാൻസിനെ പരാജയപ്പെടുത്തി പോർച്ചുഗലിന് യൂറോകപ്പ് കിരീടം. പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ പരിക്കേറ്റ് പുറത്തിരുന്ന മത്സരത്തിൽ പരക്കാരനായി ഇറങ്ങിയ എഡറാണ് വിജയഗോൾ സമ്മാനിച്ചത്. 2004ൽ യൂറോകപ്പ് ഫൈനലിൽ എത്തിയ പോർച്ചുഗൽ ആദ്യമായാണ് യൂറോകപ്പിൽ വിജയിക്കുന്നത്.

ഫ്രാൻസുമായി നേർക്കുനേർ വന്ന അവസാന പത്ത് മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചിട്ടില്ല എന്ന പേരുദോഷത്തിന് കൂടിയാണ് ഫൈനലിൽ പോർച്ചുഗൽ താരങ്ങൾ മറുപടി പറഞ്ഞത്.
വാശിയേറിയ പോരാട്ടത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോ പരിക്കേറ്റ പുറത്തായത് പോർച്ചുഗലിന് തിരിച്ചടി ആയിരുന്നു. ഒൻപതാം മിനിറ്റിലാണ് പോർച്ചുഗൽ സൂപ്പർത്താരത്തിന് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റെങ്കിലും തുടർന്നും കളിക്കാൻ തീരുമാനിച്ച റൊണാൾഡോ കളിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ ഇരുപത്തിനാലാം മിനിറ്റിൽ കളത്തിൽനിന്നും സ്വയം പിൻവാങ്ങുകയായിരുന്നു.

പരിക്കേറ്റ് പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയും അവസരങ്ങൾ പാഴാക്കുമ്പോൾ നിരാശനായും കോച്ചിനോടൊപ്പം നിലയുറപ്പിച്ചു.

യൂറോകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം

തന്റെ അന്നാധ്യത്തിൽ പോർച്ചുഗൽ കപ്പ് നേടുന്നത് കണ്ടുനിന്നു. പോർച്ചുഗൽ സൂപ്പർത്താരത്തിന് പരിക്കേറ്റ് പിന്മാറിയെങ്കിലും ഈ അവസരം മുതലാക്കാൻ ഫ്രാൻസിന് സാധിച്ചില്ല. കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുന്നു എന്ന തോന്നിപ്പിച്ച അവസരത്തിലാണ് എഡറിന്റെ ഗോൾ വീഴുന്നത്. എഡർ ഗോളടിച്ചതിന് പിന്നാലെ ഫ്രാൻസ് മുന്നേറ്റമുണ്ടായെങ്കിലും പോർച്ചുഗൽ പ്രതിരോധത്തിൽ തട്ടി അതില്ലാതായി.

Read More >>