കണ്ണൂരിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ പരിസ്ഥിതി പ്രവർത്തകന്റെ മൃതദേഹം ഓവുചാലിൽ; കുടിവെള്ളം മുട്ടിച്ച റിസോർട്ട് മാറിയയ്ക്കെതിരെ നിയമ പോരാട്ടം നടത്തിയ വിനോദിന്റെ മരണം കൊലപാതകമെന്നു ബന്ധുക�

ചൊവ്വാഴ്ചയാണ് വിനോദിനെ കാണാതായത്. നിർമാണം നടന്നുകൊണ്ടിരുന്ന പഴയങ്ങാടി - പിലാത്തറ കെഎസ്‌ടിപി റോഡിലെ ഓടയിലാണ് മൃതശരീരം കണ്ടെത്തിയത്.

കണ്ണൂരിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ പരിസ്ഥിതി പ്രവർത്തകന്റെ മൃതദേഹം ഓവുചാലിൽ; കുടിവെള്ളം മുട്ടിച്ച റിസോർട്ട് മാറിയയ്ക്കെതിരെ നിയമ പോരാട്ടം നടത്തിയ വിനോദിന്റെ മരണം കൊലപാതകമെന്നു ബന്ധുക�

പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ കണ്ണൂർ പഴയങ്ങാടിയിലെ തോട്ടത്തിൽ വിനോദിനെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിർമാണം നടന്നുകൊണ്ടിരുന്ന ‌പഴയങ്ങാടി - പിലാത്തറ കെ എസ് ടി പി റോഡിലെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിബസാർ എസ് ബി ടി ശാഖയിലെ ഹെഡ് ക്ലാർക്കായ വിനോദ് ചൊവ്വാഴ്ച രാവിലെ ജോലിക്കായി ഇറങ്ങിയതിൽ പിന്നെ ദുരൂഹമായി കാണാതാവുകയായിരുന്നു. വ്യാഴാഴ്ച കാലത്ത് വഴിയാത്രക്കാരാണ് എരിപുരം എ ഇ ഒ ഓഫീസിനുസമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തിയത്.


ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആളായിരുന്നു വിനോദ്. മുൻപ് മാവോയിസ്റ്റ് പ്രവർത്തകനാണെന്ന് ആരോപിച്ച് പോലീസ് വിനോദിനെ ചോദ്യം ചെയ്യുകയും വീട് പരിശോധിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

പഴയങ്ങാടി എരിപുരത്ത് കുടിവെള്ള ടാങ്ക് പൊളിച്ചുമാറ്റി റിസോർട് മാഫിയ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ നിയമ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വിനോദ്. ഈ സംഭവത്തിൽ വിനോദിനെതിരെ വധഭീഷണിയുണ്ടായിരുന്നു.

വിനോദിനെതിരെ പഴയങ്ങാടിയിലും പരിസരപ്രദേശത്തും വ്യാപകമായി പോസ്റ്റർ പ്രചാരണവും ഉണ്ടായി. തനിക്കെതിരെ വധഭീഷണി ഉണ്ടെന്നുകാട്ടി രണ്ടുതവണ വിനോദ് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

വിനോദിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടം നടപടികൾക്കായി മാറ്റി.

Read More >>