പാകിസ്ഥാന് ചുട്ട മറുപടി; ഇംഗ്ലണ്ടിന് വമ്പന്‍ ജയം

പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലഡിന് 330 റണ്‍സിന്റെ കൂറ്റന്‍ ജയം.

പാകിസ്ഥാന് ചുട്ട മറുപടി; ഇംഗ്ലണ്ടിന് വമ്പന്‍ ജയം

മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലഡിന് 330 റണ്‍സിന്റെ കൂറ്റന്‍ ജയം. ഒന്നാം ടെസ്റ്റില്‍ യാസിര്‍ ഷായുടെ സ്പിന്‍ ബൌളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിന്റെ മധുര പ്രതികാരം കൂടിയാണ് ഈ ജയം. ആദ്യ ഇന്നിംഗ്സില്‍ ഡബിളും രണ്ടാം ഇന്നിംഗസില്‍ അര്‍ധ സെഞ്ചുറിയും നേടിയ ജോ റൂട്ടാണ് കളിയിലെ താരം.

സ്കോര്‍ ഇംഗ്ലണ്ട് 589/8, 173/1, പാക്കിസ്ഥാന്‍ 198, 234

ജയിക്കാന്‍ 565 റണ്‍സെന്ന ലക്ഷ്യവുമായി രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയ പാകിസ്ഥാന് 234 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ ഇന്നിംഗ്സില്‍ 198 റണ്‍സ് മാത്രംഎടുത്ത പാകിസ്ഥാനെ ഇംഗ്ലണ്ട് വീണ്ടും ബാറ്റിങ്ങിന് അയച്ചിരുന്നില്ല. ബൌളര്‍മാര്‍ക്ക് വിശ്രമം നല്‍കി വീണ്ടും ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

ഈ ജയത്തോടെ ഇംഗ്ലണ്ട് നാല് മത്സര പരമ്പരയില്‍ പാക്കിസ്ഥാനൊപ്പമെത്തി(1-1).മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് മൂന്നിന് ഓവലില്‍ തുടങ്ങും.

Read More >>