ഒരു ചാന്ദ്രമാസം പിന്നിട്ട വ്രതകാലത്തിന് അവസാനമായി; കേരളത്തിലെ ഇസ്ലാം മതവിശ്വസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

ജീവിതത്തിലുടനീളം നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം പുലര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെയാണ് വിശ്വാസികളുടെ ഈദ് ആഘോഷം. ഇന്നത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് മുന്നോടിയായി വിശ്വാസികള്‍ ഫിത്തര്‍ സക്കാത്ത് നല്‍കി നോമ്പില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് പ്രായശ്ചിത്തം ചെയ്യും.

ഒരു ചാന്ദ്രമാസം പിന്നിട്ട വ്രതകാലത്തിന് അവസാനമായി; കേരളത്തിലെ ഇസ്ലാം മതവിശ്വസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

വ്രതശുദ്ധിയുടെ ഒരു ചാന്ദ്രമാസം പിന്നിട്ട ഇസ്ലാം മതവിശ്വസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെ പള്ളികളിലും പ്രത്യേക ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌ക്കാരം നടക്കുക. തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം കൈമാറും. പെരുന്നാളിനോട് അനുബന്ധിച്ച് പലയിടത്തും ഈദ് മീറ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെയാണ് വിശ്വാസികളുടെ ഈദ് ആഘോഷം. ഇന്നത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് മുന്നോടിയായി വിശ്വാസികള്‍ ഫിത്തര്‍ സക്കാത്ത് നല്‍കി നോമ്പില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് പ്രായശ്ചിത്തം ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികള്‍ക്ക് ഈദ് ആസംസകള്‍ നേര്‍ന്നു. സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രകാശം പ്രസരിപ്പിക്കുന്ന ഈദ് ദിനത്തില്‍ ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേരുന്നു. സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശങ്ങള്‍ പടര്‍ത്തിക്കൊണ്ട് എല്ലാ മനസ്സുകളുടേയും ഒരുമ ഉറപ്പിക്കുന്നതാവട്ടെ ഈ ഈദ് ദിനം- പിണറായി പറഞ്ഞു.

Read More >>