സാമ്പത്തിക ഉപദേശക നിയോലിബറലെന്ന് മുറുമുറുപ്പ്; കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാൻ ബുദ്ധിജീവിസംഘം; പിണറായിയ്ക്ക് ഉപദേശകരെ നിർദ്ദേശിക്കുന്ന ആ ഉപദേശകൻ ആരാണ്...

മോദി സർക്കാരിന്റെ സാമ്പത്തികനയങ്ങളെ വാനോളം വാഴ്ത്തിപ്പാടുന്ന ഗീതാ ഗോപിനാഥ് എന്ന സാമ്പത്തികശാസ്ത്രം അധ്യാപികയെ പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതിൽ ഇടതുബുദ്ധികേന്ദ്രങ്ങളിൽ അമ്പരപ്പ്.

സാമ്പത്തിക ഉപദേശക നിയോലിബറലെന്ന് മുറുമുറുപ്പ്; കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാൻ ബുദ്ധിജീവിസംഘം; പിണറായിയ്ക്ക് ഉപദേശകരെ നിർദ്ദേശിക്കുന്ന ആ ഉപദേശകൻ ആരാണ്...

മോദി സർക്കാരിന്റെ സാമ്പത്തികനയങ്ങളെ വാനോളം വാഴ്ത്തിപ്പാടുന്ന ഗീതാ ഗോപിനാഥ് എന്ന ഹാവാർഡ് പ്രൊഫസറെ പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതിൽ ഇടതുബുദ്ധികേന്ദ്രങ്ങളിൽ അമ്പരപ്പ്. സിപിഎം തുറന്നെതിർക്കുന്ന മോദി സർക്കാരിന്റെ എല്ലാ സാമ്പത്തിക പരിഷ്കരണങ്ങളെയും അകമഴിഞ്ഞു പിന്തുണയ്ക്കുന്ന സാമ്പത്തിക വിദഗ്ധയാണ് ഗീതാ ഗോപിനാഥ് എന്നതാണ് ഇടതനുകൂല സാമ്പത്തിക വിദഗ്ധരെ നിരാശപ്പെടുത്തുന്നത്.

സാമ്പത്തിക വിദഗ്ധനായ ടി എം തോമസ് ഐസക് ധനമന്ത്രിയായും ഹാവാഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്ന വി കെ രാമചന്ദ്രൻ ആസൂത്രണബോർഡിന്റെ വൈസ് ചെയർമാനുമായിരിക്കുമ്പോഴാണ് ഇത്തരത്തിലൊരു സാമ്പത്തിക ഉപദേഷ്ടാവ് രംഗപ്രവേശം ചെയ്തത്. നിയമോപദേഷ്ടാവ് വരുത്തിവെച്ച ദുഷ്പേരിൽ നിന്ന് പാർടി ഒരുവിധം കരകയറിയപ്പോഴാണ് അടുത്ത ഉപദേഷ്ടാവിനെച്ചൊല്ലി മുറുമുറുപ്പുയരുന്നത്.


മോദി സർക്കാരിന്റെ ബജറ്റുകൾക്കെതിരെ അതിനിശിത വിമർശകനായ തോമസ് ഐസക് ധനമന്ത്രിയായിരിക്കുമ്പോഴാണ് ആ ബജറ്റുകളിൽ കടുത്ത പ്രതീക്ഷയർപ്പിക്കുന്ന ഗീതാ ഗോപിനാഥിൽ നിന്ന് മുഖ്യമന്ത്രി ഉപദേശം തേടുന്നത്. എം കെ ദാമോദരനുമായി ബന്ധപ്പെട്ട് ഉയർന്നത് നിയമപരമായ താൽപര്യ വൈരുദ്ധ്യമാണെങ്കിൽ ഗീതാ ഗോപിനാഥിലെത്തുമ്പോൾ പ്രശ്നം സൈദ്ധാന്തികമാകുന്നു.

കേന്ദ്രബജറ്റുകളിൽ കോർപറേറ്റുകൾക്കു നൽകുന്ന നികുതിയിളവുകളെ എല്ലാക്കാലത്തും സിപിഐഎം രൂക്ഷമായി എതിർത്തിട്ടുണ്ട്. എന്നാൽ സ്വകാര്യമേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നടപടിയെന്നാണ് ഗീതാ ഗോപിനാഥിന്റെ വിശകലനം.

ചെലവിനെ സംബന്ധിച്ചടത്തോളം വിതരണോന്മുഖമായ ബജറ്റെന്നാണ് India's fiscal fortune എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ 2015ലെ ബജറ്റിനെ ഗീതാ ഗോപിനാഥ് പുകഴ്ത്തിയത്. വിദേശികളും സ്വദേശികളുമായ കോർപറേറ്റ് ധനികർക്കു മാത്രം പ്രയോജനകരമായ ബജറ്റെന്നാണ് ഈ ബജറ്റിനെ സിപിഎം പിബി വിശേഷിപ്പിച്ചത്. പൊതു ചെലവ് വർദ്ധിപ്പിച്ച് സാമ്പത്തിക വളർച്ചയും തൊഴിലും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനു പകരം ചെലവ് വെട്ടിക്കുറയ്ക്കുകയാണ് ബജറ്റു ചെയ്യുന്നത് എന്നും സിപിഎം ആരോപിച്ചു. ഈ നടപടികളെയാണ് വിതരണോന്മുഖമായ ബജറ്റെന്ന് ഗീതാ ഗോപിനാഥ് പുകഴ്ത്തിയത്.

മോദി സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ ബില്ലിനെ കോർപറേറ്റ് അനുകൂലവും കർഷകവിരുദ്ധവുമെന്നാണ് സിപിഎം വിശേഷിപ്പിക്കുന്നത്. തൊഴിലും പരിസ്ഥിതിയും ഭൂമിയും സംബന്ധമായ എല്ലാ ചട്ടങ്ങളും ലഘൂകരിക്കണമെന്നാണ് ഗീതാ ഗോപിനാഥ് വാദിക്കുന്നത്.

തൊഴിലുറപ്പു പദ്ധതി, വളം സബ്സിഡി തുടങ്ങിയ സബ്സിഡികൾ വഴി ധാരാളം പണം ചോരുന്നുവെന്നും ചോരുന്ന വഴികൾ അടിയന്തരമായി അടയ്ക്കണമെന്നുമുളള വാദത്തെ നിയോലിബറൽ പരിഷ്കാരം എന്ന് ആക്ഷേപിക്കുന്നവരാണ് ഇടതു സാമ്പത്തിക വിദഗ്ധർ. ഇതേ വാദം തന്നെയാണ് ഗീതാ ഗോപിനാഥും ഉയർത്തുന്നത്. പ്രഖ്യാപിതമായ ഇടതു സാമ്പത്തിക നയങ്ങളിൽ ഗീതാഗോപിനാഥ് അനുകൂലിക്കുന്ന ഒരെണ്ണം പോലുമില്ലെന്ന് ചുരുക്കം.

അങ്ങനെയൊരാൾ ഏതു വഴിയാണ് പിണറായി വിജയൻറെ സാമ്പത്തിക ഉപദേഷ്ടാവായി രംഗപ്രവേശം ചെയ്തത് എന്നാണ് ഇടതുസാമ്പത്തിക വിദഗ്ധർ അമ്പരക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇതിനോടകം സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതികൾ ലഭിച്ചു കഴിഞ്ഞു.

Read More >>