വിഎം സുധീരന് കുമ്മനത്തിന്റെ സ്വരമാണെന്ന് ഇപി ജയരാജന്‍

പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കുന്നതിന് പകരം ലഘൂകരിക്കാനാണ് സുധീരനും രമേശ് ചെന്നിത്തലയും പയ്യന്നൂരില്‍ വന്നതെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

വിഎം സുധീരന് കുമ്മനത്തിന്റെ സ്വരമാണെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരിലെ അക്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കുമ്മനത്തിന്റെ സ്വരമാണെന്ന് മന്ത്രി ഇപി ജയരാജന്‍. പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കുന്നതിന് പകരം ലഘൂകരിക്കാനാണ് സുധീരനും രമേശ് ചെന്നിത്തലയും പയ്യന്നൂരില്‍ വന്നതെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ വീട് സന്ദര്‍ശിക്കവെയാണ് ഇപി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുമ്മനവുമായി കൂടിയാലോചന നടത്തിയാണ് സുധീരന്‍ കാര്യങ്ങള്‍ പറയുന്നതെന്നും ഇതിലൂടെ കൊണ്‌ഗ്രെസ്സ് ആര്‍ എസ് എസ്സിന് കരുത്ത് പകരുകയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ധനരാജിന്റെ കുന്നരുവിലെ വീട്ടിലെത്തിയ മന്ത്രി ബന്ധുക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ടു. സിപിഐഎം ഏരിയ സെക്രട്ടറി ടിഐ മധുസൂധനനും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.