കിംവദന്തിയുടെ ഫ്യൂസ് ഊരാൻ വാട്സാപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

"ഇന്നസെൻറ് മരിച്ചുവെന്നു കേൾക്കുന്നു, സത്യമാണോ?" എന്ന മൊബൈൽ ആകാംക്ഷയ്ക്ക് രണ്ടു ദിവസം മുമ്പ് മറുപടി പറഞ്ഞതേയുളളൂ. ഇത്തരം വാർത്തകൾ സത്യമാണോ എന്നു പരിശോധിക്കാൻ നമ്മുടെ നാട്ടിൽ ഔദ്യോഗിക സംവിധാനങ്ങളൊന്നുമില്ല. പക്ഷേ, കിംവദന്തിയെ സ്പോട്ടിൽ ഫ്യൂസുരാൻ ദുബായ് മുനിസിപ്പാലിറ്റി കച്ച കെട്ടി ഇറങ്ങിക്കഴിഞ്ഞു.

കിംവദന്തിയുടെ ഫ്യൂസ് ഊരാൻ വാട്സാപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

"ഇന്നസെൻറ് മരിച്ചുവെന്നു കേൾക്കുന്നു, സത്യമാണോ?" എന്ന മൊബൈൽ ആകാംക്ഷയ്ക്ക് രണ്ടു ദിവസം മുമ്പ് മറുപടി പറഞ്ഞതേയുളളൂ. നടന്മാരിൽ പലരും ഇങ്ങനെ പലതവണ മരിച്ചു ജീവിക്കുന്നവരാണ്. താൻ ഗർഭിണിയല്ലെന്ന് കരീനാ കപൂറിന് വാർത്താക്കുറിപ്പിറക്കി സത്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. കിംവദന്തികൾ പലതരമാണ്. സോഷ്യൽ മീഡിയയുടെ കാലത്ത് അവ പ്രകാശവേഗത്തിൽ പടരും. നമ്മുടെ നാട്ടിൽ ആകാംക്ഷയും ആശയക്കുഴപ്പവുമുണ്ടാക്കാൻ ചില വിരുതന്മാർ മനപ്പൂർവം ഇത്തരം അപവാദങ്ങൾ പടച്ചുവിടാറുണ്ട്. ഇത്തരം വാർത്തകൾ സത്യമാണോ എന്നു പരിശോധിക്കാൻ നമ്മുടെ നാട്ടിൽ ഔദ്യോഗിക സംവിധാനങ്ങളൊന്നുമില്ല. പക്ഷേ, കിംവദന്തിയെ സ്പോട്ടിൽ ഫ്യൂസുരാൻ ദുബായ് മുനിസിപ്പാലിറ്റി കച്ച കെട്ടി ഇറങ്ങിക്കഴിഞ്ഞു.


ഈ ലക്ഷ്യത്തോടെ ആരംഭിച്ച ഓഥന്റിക് ന്യൂസ് എന്ന ഒരു കോൾ സെന്റർ സേവനം വൻ വിജയമായി. 800900 എന്ന നമ്പരിൽ അന്വേഷിച്ചാൽ കേട്ട വാർത്ത ശരിയാണോ എന്നറിയാം. ഇപ്പോഴിതിലേയ്ക്കു വാട്സാപ്പു കൂടി കൂട്ടിച്ചേർത്തു കുട്ടപ്പനാക്കി. സംശയമുളള വാർത്തകളുടെ വിവരങ്ങൾ 0501077799 എന്ന നമ്പരിലേയ്ക്ക് വാട്സാപ്പ് ചെയ്താൽ സത്യമറിയാം.

കഴിഞ്ഞ ആറു മാസത്തിനുളളിൽ 35 വ്യാജവാർത്തകളാണ് കോൾ സെന്റർ സംവിധാനം വഴി തകർത്തത്. അതിൽ 12 എണ്ണം ആഹാരം, ആരോഗ്യം, സുരക്ഷ, മാലിന്യം എന്നിവയെക്കുറിച്ചായിരുന്നു. റെഡ് ബുൾ പോലുളള പാനീയങ്ങൾ, കോഫി, ചോക്കലേറ്റ്, ബർജർ എന്നിവയൊക്കെ ഉന്നം വെച്ച് കിംവദന്തികളിറങ്ങി. അവയൊക്കെ ഈ സംവിധാനം വഴി തരിപ്പണമാക്കി.

സോഷ്യൽ മീഡിയ വ്യാപകമായതോടെയാണ് ഇത്തരം അപവാദങ്ങൾ സമൂഹത്തിൽ തുളഞ്ഞു കയറുന്നതെന്നാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് സൊസൈറ്റി വിഭാഗം അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഖാലിദ് അലി ബിൻ സയേദ് അഭിപ്രായപ്പെടുന്നത്. ഭക്ഷ്യ ആരോഗ്യ ഉൽപന്നങ്ങളുടെ വ്യാപാരത്തെ ദോഷകരമായി ബാധിക്കുന്ന അപവാദങ്ങളുടെ നിജസ്ഥിതി അറിയാൻ പുതിയ സംവിധാനം ജനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.