വാക്സിനേഷൻ വിരുദ്ധ പ്രചാണത്തിന് എതിരെ ആരോഗ്യ പ്രവർത്തകരുടെ പരസ്യ കുത്തിവെപ്പ്

വാക്സിൻ അപകടകരമാണെന്ന പ്രചാരണങ്ങളെ മറികടക്കാൻ കോഴിക്കോട് വടകരയിലാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. വടകര ആശാ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സി കെ നാണു എം എൽ എയും കോഴിക്കോട് റൂറൽ എസ് പി എൻ വിജയകുമാർ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ വാക്സിൻ കുത്തിവെപ്പെടുത്തു.

വാക്സിനേഷൻ വിരുദ്ധ പ്രചാണത്തിന് എതിരെ ആരോഗ്യ പ്രവർത്തകരുടെ പരസ്യ കുത്തിവെപ്പ്

കോഴിക്കോട് : ഡിഫ്തീരിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വേറിട്ട വാക്സിൻ പ്രചാരണ പരിപാടികളുമായി ആരോഗ്യപ്രവർത്തകർ. വാക്സിൻ അപകടകരമാണെന്ന  പ്രചാരണങ്ങളെ മറികടക്കാൻ കോഴിക്കോട് വടകരയിലാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. വടകര ആശാ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സി കെ നാണു എം എൽ എയും കോഴിക്കോട് റൂറൽ എസ് പി എൻ വിജയകുമാർ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ വാക്സിൻ കുത്തിവെപ്പെടുത്തു.

ആരോഗ്യപ്രവർത്തകർ പോലും വാക്സിൻ കുത്തിവെപ്പെടുക്കാറില്ലെന്ന കുപ്രചരണം പ്രതിരോധിക്കാനാണ് പൊതുജന മധ്യത്തിൽ ഇത്തരം ഒരു കുത്തിവെപ്പ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പ്രത്യേക വാക്സിനേഷൻ ക്ലിനിക്കിന്റെ ഉത്‌ഘാടനവും നടന്നു. ഡോ. മുഹമ്മദ് അഫ്രോസ്, ഡോ. സി വിജയരാഘവൻ, ഡോ എം മുരളീധരൻ, ഡോ. സി എസ് ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.

Read More >>