സംസ്ഥാനത്ത് വില്‍പ്പനയ്ക്കുള്ള കുപ്പിവെള്ളങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം; കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കര്‍ശന നിര്‍ദേശം

കേരളത്തില്‍ നല്ല രീതിയില്‍ വില്‍പ്പന നടക്കുന്ന കിങ്ഫിഷര്‍, കിങ്ലെ, പ്യൂവര്‍ഡ്രോപ്സ്, ചന്ദ്രിക, ഗോപിക, ഹോണ്‍ ബില്‍ എന്നീ കമ്പനികളുടെ കുപ്പി വെള്ളത്തിന്റെ സാമ്പിളുകളിലാണ് ഗുരുതരമായ തോതില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ കമ്പനികള്‍ എല്ലാം തന്നെ ഐഎസ്‌ഐ അംഗീകാരം കൂടിയുള്ളതാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

സംസ്ഥാനത്ത് വില്‍പ്പനയ്ക്കുള്ള കുപ്പിവെള്ളങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം; കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കര്‍ശന നിര്‍ദേശം

കോളിഫോം ബാക്ടീരിയ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയ കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനികള്‍ക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയിലാണ് അന്താരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളത്തിലടക്കം ഗുരുതര പ്രശ്നം കണ്ടെത്തിയത്. തുടര്‍ന്ന് ആറു കമ്പനികളുടെ കുപ്പിവെള്ളത്തിന്റെ സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നല്ല രീതിയില്‍ വില്‍പ്പന നടക്കുന്ന കിങ്ഫിഷര്‍, കിങ്ലെ, പ്യൂവര്‍ഡ്രോപ്സ്, ചന്ദ്രിക, ഗോപിക, ഹോണ്‍ ബില്‍ എന്നീ കമ്പനികളുടെ കുപ്പി വെള്ളത്തിന്റെ സാമ്പിളുകളിലാണ് ഗുരുതരമായ തോതില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ കമ്പനികള്‍ എല്ലാം തന്നെ ഐഎസ്‌ഐ അംഗീകാരം കൂടിയുള്ളതാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുപ്പിവെള്ളത്തിന്റെ ഏത് ബാച്ചുകളിലാണോ ബാക്ടീരിയയെ കണ്ടെത്തിയത് ആ ബാച്ചുകളുടെ വില്‍പ്പന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. പ്രശനം കണ്ടെത്തിയ കമ്പനികളുടെ കുപ്പിവെള്ളത്തിന്റെ വിവിധ ബാച്ച് ഉല്‍പന്നങ്ങള്‍ വീണ്ടും പരിശോധിക്കുമെന്നും പരിശോധനയില്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ ബ്രാന്‍ഡുകളുടെ വില്‍പന നിരോധിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുപ്പിവെള്ളത്തിന്റെ സാമ്പിളുകള്‍ ഇദ്യോഗസ്ഥര്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലും ഈ വര്‍ഷം മാര്‍ച്ചിലുമായി ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച് പരിശോധിച്ച കുപ്പിവെള്ള സാമ്പിളുകളുകളിലാണ് മാരക രോഗങ്ങളുണ്ടാക്കുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.100 എം എല്‍ വെള്ളത്തില്‍ 2 മുതല്‍ 41 സിഎഫ് യു വരെയാണു കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് കോളറ അടക്കമുള്ള ഗുരുതര രോഗങ്ങള്‍ കാരണമാകുമെന്നാണ് ആരോഗ്യ വദഗ്ധര്‍ പറയുന്നത്.

Read More >>