പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ ഇരട്ടപ്പദവി ഭേദഗതി ബില്‍ നിയമസഭ പാസാക്കി

പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് ബില്‍ പാസാക്കിയത്. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ ഇരട്ടപ്പദവി ഭേദഗതി ബില്‍ നിയമസഭ പാസാക്കി

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ(എം)നേതാവ് വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കുന്നതിനായി ഇരട്ടപ്പദവി ഭേദഗതി ബില്‍ നിയമസഭ പാസാക്കി.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് ബില്‍ പാസാക്കിയത്. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. വിഎസിന്റെ വായ മൂടിക്കെട്ടി നിശബ്ദനാക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എംഎല്‍എയായ വിഎസ് അച്യുതാനന്ദന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാകാനുള്ള സാങ്കേതിക തടസ്സം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഭേദഗതി ബില്‍ കൊണ്ടുവന്നത്.

Read More >>