അവസരവാദിയായ ട്രംപ് പ്രസിഡന്റാകുന്നത് ഏറ്റവും വലിയ അപകടം: യുഎസ് വൈസ് പ്രസിഡന്റ്

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയ്ക്ക് വലിയ വലിയ അപകടമാണ് വരുത്തിവെക്കുക. അമേരിക്ക ട്രംപിന്റെ കീഴില്‍ ഒട്ടും സുരക്ഷിതമല്ല.

അവസരവാദിയായ ട്രംപ് പ്രസിഡന്റാകുന്നത് ഏറ്റവും വലിയ അപകടം: യുഎസ് വൈസ് പ്രസിഡന്റ്

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈസ് പ്രസിഡന്റ് ജോ ബിഡന്‍.

ട്രംപ് അവസരവാദിയാണെന്നും തൊഴിലാളികളെ സഹായിച്ച് അമേരിക്കയെ എങ്ങനെ മികച്ച രാജ്യമാക്കാം എന്നതില്‍ അദ്ദേഹത്തിന് യാതൊരു വ്യക്തതയുമില്ലെന്നും ജോ ബിഡന്‍ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയ്ക്ക് വലിയ വലിയ അപകടമാണ് വരുത്തിവെക്കുക. അമേരിക്ക ട്രംപിന്റെ കീഴില്‍ ഒട്ടും സുരക്ഷിതമല്ല.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ പോരാളിയെന്ന് വിശേഷിപ്പിച്ച ബിഡന്‍ ഹിലരിയുടെ കൈകളില്‍ യുഎസ് സുരക്ഷിതമാണെന്നും പറഞ്ഞു.

അതേസമയം, യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഹിലരി ക്ലിന്റണ് പിന്തുണയുമായി എത്തി. ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സമ്മേളനത്തിലാണ് ഹിലരിക്ക് ഒബാമ പിന്തുണ നല്‍കിയത്.

യുഎസ് പ്രസിഡന്റാകാന്‍ ഹിലരിയേക്കാള്‍ യോഗ്യതയുള്ള മറ്റാരുമില്ലെന്ന് ഒബാമ പറഞ്ഞു.

Read More >>